HOME
DETAILS

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

  
Web Desk
October 31 2024 | 16:10 PM

Cash Transported in Six Sacks Room Arranged for Dharmarajan New Revelations in Kodakara Hawala Case

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരെ പുതിയ വെളിപ്പെടുത്തലുകള്‍. കുഴല്‍പ്പണം ചാക്കുകളില്‍ നിറച്ച് കൊണ്ടുവന്നതായി ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി സതീശന്‍ തിരൂര്‍ വെളിപ്പെടുത്തി. പണം കൊണ്ടുവന്ന ധര്‍മ്മരാജന് തൃശൂരില്‍ മുറി ഏര്‍പ്പെടുത്തിയിരുന്നു. ആറു ചാക്കില്‍ നിറയെ പണമുണ്ടായിരുന്നുവെന്നും ആദ്യം പണമാണെന്ന് അറിയില്ലായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

2021 ഏപ്രില്‍ 3-ന് കൊടകരയില്‍ കാര്‍ തട്ടിക്കൊണ്ടുപോയി 3.5 കോടി രൂപ കവര്‍ന്ന സംഭവത്തില്‍, കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാറില്‍ 25 ലക്ഷം രൂപ ഉണ്ടായിരുന്നുവെന്നായിരുന്നു ആദ്യ പരാതി. എന്നാല്‍, പിന്നീട് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത് 3.5 കോടി രൂപ ബിജെപിയുടെ പണമായിരുന്നുവെന്നാണ്.

കര്‍ണാടകയില്‍ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് തിരഞ്ഞെടുപ്പ് ഫണ്ടായി കൊണ്ടുപോയ പണമാണിതെന്ന് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്. കാര്‍ ഡ്രൈവര്‍ ഷംജീര്‍ ഒന്നാം സാക്ഷിയും പരാതിക്കാരന്‍ ധര്‍മ്മരാജന്‍ രണ്ടാം സാക്ഷിയുമാണ്.

New disclosures in the Kodakara hawala case reveal that cash transported in six sacks was meant for BJP election funds. Former BJP office secretary Satheesan Thiroor confirms Dharmarajan brought the money, with accommodations arranged in Thrissur. The 3.5 crore, initially reported as 25 lakh, was uncovered during a special investigation.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago