HOME
DETAILS

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

  
Web Desk
November 01, 2024 | 12:11 PM

Ajman Offers 50 Reduction on Traffic Fines

അജ്മാന്‍: ട്രാഫിക് പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍. ഈ മാസം 4 മുതല്‍ ഡിസംബര്‍ 15 വരെയാണ് അജ്മാന്‍ പൊലിസ് ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അജ്മാന്‍ പൊലിസ് ഒക്ടോബര്‍ 31 ന് മുന്‍പ് വരെ ചുമത്തിയ ട്രാഫിക് പിഴകള്‍ക്ക് ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

ഈ ഇളവുകള്‍ ഗുരുതര പിഴകള്‍ക്ക് ബാധകമല്ല. ഒക്ടോബര്‍ 1ന് ആരംഭിച്ച സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായി അജ്മാനില്‍ ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിനായി ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കുന്നതിനായി 26 സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ക്യാമറകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് മോണിറ്ററിങ് ഈ എഐ ഓപറേറ്റഡ് സിസ്റ്റം ഉപയോഗിക്കുന്നു.

സ്മാര്‍ട്ട് സിസ്റ്റം ലക്ഷ്യമിടുന്നത് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഡ്രൈവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണെന്ന് അജ്മാന്‍ പൊലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഷെയ്ഖ് മേജര്‍ ജനറല്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി. സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ പിടികൂടുന്നത് ഏറ്റവും ഉയര്‍ന്ന ട്രാഫിക് സുരക്ഷ നല്‍കുന്നതിനും കാലഹരണപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കം. കൂടാതെ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ പൊലിസ് എല്ലാവരോടും അഭ്യര്‍ഥിച്ചു.

Ajman authorities have introduced a limited-time 50% discount on traffic fines, aiming to encourage settlement and reduce backlog.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നികുതി നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി യുഎഇ; ഭേദ​ഗതികൾ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ

uae
  •  17 days ago
No Image

ഏകദിന ക്രിക്കറ്റിലെ മാസ്റ്ററാണ് അദ്ദേഹം: സൂപ്പർതാരത്തെ പ്രശംസിച്ച് രാഹുൽ

Cricket
  •  17 days ago
No Image

ലൈംഗിക പീഡനക്കേസ്: യുവതിക്കെതിരായ തെളിവുകളുമായി രാഹുല്‍: നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ കൈമാറി

Kerala
  •  17 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോടടുക്കുന്നു; കടലോര മേഖലകളില്‍ അതീവജാഗ്രത, 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

National
  •  17 days ago
No Image

പരിമിതമായ അവസരങ്ങളിലും അവൻ മികച്ച പ്രകടനം നടത്തി: കെഎൽ രാഹുൽ

Cricket
  •  17 days ago
No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  17 days ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  17 days ago
No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  17 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  17 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  17 days ago