ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍
ഗസ്സ: കണ്ണില്ലാ ക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍. 48 ണിക്കൂറിനിടെ 50 കുഞ്ഞുങ്ങളെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. ജബലിയയിലെ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിനു നേരെനടത്തിയ ബോംബു വര്‍ഷത്തിലാണ് അമ്പതിലധികം കുട്ടികള്‍ കൊല്ലപ്പെട്ടത്.
ഗസ്സ സിറ്റിയിലെ ഒരു പോൡയാ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. കേന്ദ്രത്തിന് മേല്‍ ഇസ്‌റാഈല്‍ സ്റ്റണ്‍ ഗ്രനേഡ് വര്‍ഷിക്കുകയായിരുന്നു. ചുരുങ്ങിയത് നാലു കുട്ടികള്‍ക്കെങ്കിലും ഇവിടെ പരുക്കേറ്റിട്ടുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിക്രൂരമായ ആക്രമണങ്ങളെ യൂനിസെഫ് അപലപിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കില്ലെന്ന ഉറപ്പ് ലംഘിച്ചാണ് ഇസ്‌റാഈല്‍ നരവേട്ടയെന്ന് യൂനിസെഫ് ചൂണ്ടിക്കാട്ടി. സംഘര്‍ഷാന്തരീക്ഷം കാരണം ഏറെ നാളുകള്‍ നിര്‍ത്തി വെച്ച ശേഷമാണ് വാക്‌സിനേഷന്‍ പുനാരംഭിച്ചിരുന്നത്. വടക്കന്‍ ഗസ്സ അക്ഷരാര്‍ഥത്തില്‍ കുഞ്ഞുങ്ങളുടെ ശ്മശാന ഭൂമിയായി മാറിയെന്ന് യുനിസെഫ് പ്രതികരിച്ചു.
യുഎന്‍ സമ്മര്‍ദം തള്ളി ഗസ്സക്ക് പുറമേ ലബനാനിലും വ്യാപക ബോംബാക്രമണം നടത്തുകയാണ് ഇസ്‌റാഈല്‍. ബെയ്‌റൂത്ത് ഉള്‍പ്പെടെ ലബനാന്‍ പ്രവിശ്യകളില്‍ കുടത്ത് ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്.
അതിനിടെ ഹിസ്ബുല്ലയുടേയും ഹമാസിന്റേയും ഭാഗത്തു നിന്ന് തിരിച്ചടിയും ഉണ്ടാവുന്നുണ്ട്. ഹമാസ് ചെറുത്തുനില്‍പ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌റാഈല്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നൂറിലേറെ മിസൈലുകള്‍ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടിക്ക് ഇസ്‌റാഈലും അമേരിക്കയും കനത്ത തിരിച്ചടി നേരിടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
ഗസ്സയില്‍ 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇസ്‌റാഈല്‍ തുടരുന്ന വംശഹത്യയില്‍ 43,314 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. 102,019 പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1139 ഇസ്‌റാഈല്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. 200 ലേറെ ഇസ്‌റാഈല്‍ പൗരന്‍മാരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അവരില്‍ 101 പേര്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്. ഗസ്സക്കെതിരായ യുദ്ധം തുടങ്ങിയതിനു ശേഷം ലബനാനില്‍ 2968 പേര്‍ കൊല്ലപ്പെട്ടു. 13,319 പേര്‍ക്ക് പരിക്കേറ്റതായും ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
In a harrowing escalation, Israeli airstrikes in Gaza have claimed the lives of over 50 children within 48 hours, targeting crucial centers like a polio vaccination site in Jabaliya
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."