ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം
തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഗ്രൂപ്പിന്റെ അഡ്മിന്‍ വ്യവസായ - വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസാണ്. വിവാദമായതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. അതിനിടെ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും, മറ്റാരോ തന്റെ പേരില്‍ വ്യാജഗ്രൂപ്പ് നിര്‍മിച്ചതാണെന്നുമാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ പതിനൊന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പിലേക്ക് ആഡ് ചെയ്തതിന് പിന്നാലെ ചില ഉദ്യോഗസ്ഥര്‍ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി മറ്റാരോ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതാണെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ ഓഡിയോ സന്ദേശം അയച്ചിരുന്നു. പിന്നാലെ സൈബര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
WhatsApp Group for Hindu IAS Officers Mallu Hindu Officers Group Admin K Gopalakrishnan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."