HOME
DETAILS

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

  
November 03, 2024 | 2:47 PM

Baharain Imposes Higher Labor Fees for Non-Compliant Institutions

മനാമ: നിര്‍ദേശിക്കപ്പെട്ട എണ്ണം സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങള്‍, വിദേശികളെ ജോലി ക്കെടുക്കുകയാണെങ്കില്‍ അത്തരം കമ്പനികളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി എം.പിമാര്‍ പാര്‍ലമെന്റില്‍.

ഹനാന്‍ ഫര്‍ദാന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് മുന്നോട്ടുവെച്ച ഈ നിര്‍ദേശം പാര്‍ലമെന്റ് ഗൗരവമായി ചര്‍ച്ചചെയ്യും. ബഹ്‌റൈനൈസേഷന്‍ ക്വോട്ട കൈവരിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ ജോലിക്കായി വിദേശ ജീവനക്കാരെ നിയമിക്കുമ്പോള്‍ ഒരു ജീവനക്കാരന് 2,500 ദീനാര്‍ വരെ എന്ന ക്രമത്തില്‍ ഉയര്‍ന്ന ലേബര്‍ ഫീസ് ഈടാക്കാനാണ് എം.പിമാര്‍ മുന്നോട്ടുവച്ച നിര്‍ദേശം.

ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നിരക്കാണ് ശിപാര്‍ശ ചെയ്യുന്നത്. 200 ദീനാര്‍ വരെ പ്രതിമാസവേതനമുള്ള ഒരു തൊഴിലാളിയെ നിയമിക്കുമ്പോള്‍ സ്ഥാപനം 500 ദീനാര്‍ ലേബര്‍ ഫീസ് നല്‍കണം. 201നും 500നും ഇടയില്‍ ശമ്പളമുള്ളവര്‍ക്ക് 1000 ദീനാര്‍, ശമ്പളം 501 നും 800 നും ഇടയിലായാല്‍ 1,500 ദീനാര്‍. 801 മുതല്‍ 1,200 വരെ ശമ്പളമുള്ളവര്‍ക്ക് 2,000 ദീനാറും, 1,200ല്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് 2,500 ദീനാറുമാണ് ലേബര്‍ ഫീസായി നിര്‍ദേശിച്ചിരിക്കുന്നത്.

കമ്പനികള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് നല്‍കുന്ന തൊഴില്‍ ഫീസിന് പുറമെയായിരിക്കും ഇത്. ഏറ്റവും കുറഞ്ഞ സ്വദേശിവത്കരണ ശതമാനം പാലിക്കാതെ, ഒരു പ്രവാസിയെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് നിലവില്‍ 500 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പുതുതായി നിയമിക്കപ്പെടുന്ന പ്രവാസി ജീവനക്കാരുടെ എണ്ണം കുറഞ്ഞതായി എല്‍.എം.ആര്‍.എ പറയുന്നു. എന്നാല്‍ ഫീസ് വര്‍ധന വിപണിയില്‍ പ്രതിസന്ധിക്കും, വിലക്കയറ്റത്തിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ബഹ്‌റൈന്‍ ചേംബര്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്.

The bahraini government has instructed institutions failing to meet localization targets to pay higher labor fees, aiming to encourage national workforce development and compliance with localization policies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  in a few seconds
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  43 minutes ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  an hour ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  an hour ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  an hour ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  an hour ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  an hour ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  2 hours ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  2 hours ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  2 hours ago