HOME
DETAILS

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

  
November 03, 2024 | 5:35 PM

Six Convicted of Narcotics Charges Sentenced to Death in Saudi Arabia

ദമ്മാം: സഊദിയില്‍ മയക്കുമരുന്ന് കടത്ത് കേസിലെ ആറു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി. നാല് സഊദി പൗരന്‍മാരും രണ്ട് യമന്‍ സ്വദേശികളുമടങ്ങുന്ന സംഘത്തെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിന്‍ ഗുളികകളുമായി നജ്‌റാന്‍ മേഖലയില്‍ വെച്ചാണ് ഇവര്‍ പൊലിസിന്റെ പിടിയിലായത്.

മയക്കുമരുന്ന് കടത്ത് കേസില്‍ പിടിയിലായ ആറുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ആറുപേരും കേസില്‍ പ്രതികളാണെന്ന് കോടതി കണ്ടെത്തുകയും പിന്നീട് അപ്പീല്‍ കോടതി ശരിവെക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. യമന്‍ സ്വദേശികളായ അഹമ്മദ് മുഹമ്മദ് അലി, യഹിയ സാലിഹ് ഹുസൈന്‍, സഊദി പൗരന്‍മാരായ ഹാദി ബിന്‍ സാലിം, സാലിം ബിന്‍ റഖീം, അബ്ദുല്ല ബിന്‍ അഹമ്മദ്, അലി ബിന്‍ ഇബ്രാഹീം എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ശിക്ഷ മയക്കുമരുന്ന് കടത്തുകാര്‍ക്കും പ്രമോട്ടര്‍മാക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

In a significant crackdown on narcotics trafficking, six individuals have been sentenced to death in Saudi Arabia for their involvement in a narcotics case ¹ ². This stern verdict underscores the kingdom's zero-tolerance policy towards drug-related crimes. While specific details of the case remain scarce, it's clear that Saudi authorities are taking robust measures to combat narcotics trafficking within their borders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  4 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  4 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  4 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  4 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  4 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  4 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  4 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  4 days ago