വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം
തിരുവനന്തപുരം: വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ പേരില്‍ പതിനൊന്നോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍. ഹിന്ദു ഐ.എ.എസ് ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ് ലിം ഓഫീസേഴ്‌സ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇത് തന്റെ അറിവോടെയല്ലെന്നും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഹിന്ദു ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിവരം പുറത്തായതിന് പിന്നാലെയാണ് Mallu Musliam Off എന്ന പേരില്‍ പുതിയ ഗ്രൂപ്പും പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവന്നിട്ടുണ്ട്.
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പതിനൊന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒന്നും തന്റെ അറിവോടെയല്ല, വിഷയത്തില്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
മലയാളികളായ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വലിയ വിവാദമായിരുന്നു. Mallu Hindu Off എന്ന പേരിലാണ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. കെ. ഗോപാലകൃഷ്ണന്റെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ ഗ്രൂപ്പില്‍ ആഡ് ചെയ്യുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
Eleven groups under the name of Director of Industry k gopalakrishnan investigation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."