HOME
DETAILS

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

  
Farzana
November 04 2024 | 03:11 AM

Kerala CM Convenes High-Level Meeting for Munambam Waqf Land Dispute Resolution

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നപരിഹാരത്തിനായി ഉന്നത തല യോഗം വിളിച്ച്  മുഖ്യമന്ത്രി.  ഉപതെരെഞ്ഞെടുപ്പിന് ശേഷം ഈ മാസം 16ന് ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ നിയമ, റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും വഖഫ് ബോര്‍ഡ് ചെയര്‍മാനും ങ്കെടുക്കും.

നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും പ്രധാനമായും ചര്‍ച്ച. മുനമ്പം ഭൂമി പ്രശ്‌നം സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരുടെ ഭൂമി സംബന്ധമായ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണം. ചില സ്വാര്‍ഥ താല്‍പര്യക്കാരുടെ വിദ്വേഷ പ്രവര്‍ത്തനം മതസൗഹാര്‍ദത്തെ ദോഷകരമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.


അതിനിടെ, പ്രശ്‌നപരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നുണ്ട്. 

Kerala Chief Minister has called a high-level online meeting on November 16 to discuss solutions for the Munambam Waqf land dispute, involving ministers and the Waqf Board Chairman.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം

Kerala
  •  2 days ago
No Image

ഭ്രഷ്‌ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി

Kerala
  •  2 days ago
No Image

രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ

Cricket
  •  2 days ago
No Image

തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

Kerala
  •  2 days ago
No Image

ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്  

Cricket
  •  2 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി

Kerala
  •  2 days ago
No Image

ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ

Football
  •  2 days ago
No Image

'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

Kerala
  •  2 days ago

No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  2 days ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  2 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  2 days ago