HOME
DETAILS

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

  
November 04, 2024 | 4:28 PM

MEMORIAD 2024 UAE Hosts World Mental Sports Olympics

ഷാര്‍ജ: ബുദ്ധിശക്തികൊണ്ടും ഓര്‍മ്മശക്തികൊണ്ടും ഒപ്പം ഗണിതശാസ്ത്രത്തിലെ മിടുക്ക് കൊണ്ടും പ്രതിഭകള്‍ തമ്മില്‍ മാറ്റുരക്കുന്ന വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സ് മെമ്മറിയാഡ് 2024 യുഎഇയില്‍ നടക്കും. മത്സരത്തില്‍ 12 വിഭാഗങ്ങളിലായി 35 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കും. ഷാര്‍ജ സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നവംബര്‍ ഏഴുമുതല്‍ ഒന്‍പതുവരെയാണ് മത്സരങ്ങള്‍.

അഞ്ചു വയസ്സുമുതല്‍ 60 വയസ്സുവരെയുളള പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 46 അംഗങ്ങളടങ്ങുന്ന എമിറാത്തി മെന്റല്‍ സ്‌പോര്‍ട്‌സ് ടീമും ഇത്തവണ മത്സരത്തിനുണ്ട്. 56 അംഗ ടീമാണ് ഇന്ത്യയില്‍ നിന്നുള്ളത്. ആകെ 30,000 ഡോളറിന്റെ സമ്മാനങ്ങള്‍ നല്‍കുമെന്നും, ഓരോ വിഭാഗത്തിലും ഒളിമ്പിക് ചാമ്പ്യന്‍മാര്‍ക്ക് 1000 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 750 ഡോളറും മൂന്നാം സ്ഥാനക്കാര്‍ക്ക് 500 ഡോളറും സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

2008 ലാണ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സ് ആരംഭിച്ചത്. പഠനത്തില്‍ അസാമാന്യ പ്രതികളായവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മെമ്മോറിയാഡ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി ജേക്കബ് പറഞ്ഞു. മെമ്മോറിയഡ് 2024 ന്റെ ബ്രാന്‍ഡ് അംബാസഡര്‍ ക്രിസ് ജേക്കബ്, സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍മാരായ ഡോ. ദീപക് കല്‍റ, ഡോ. നസീം ആബിദി, മതെല്ലൊ ജീനിയസ് ആഗോള വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീനിവാസ് അയ്യങ്കാര്‍ എന്നിവര്‍ പങ്കെടുത്തു.

The UAE is set to host the MEMORIAD 2024 World Mental Sports Olympics, a premier international competition showcasing mental prowess in memory, mental calculation, and speed reading. This highly anticipated event promises to bring together talented individuals from over 60 countries to compete, break records, and make history.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago