'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
ഡല്‍ഹി: 2004 ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി. മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ കോടതി മദ്രസകള്‍ക്ക് പ്രവര്‍ത്താമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ എട്ട് ഹരജികളാണ് കോടതി പരിഗണിച്ചത്. മദ്രസ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി 2004ല്‍ മുലായം സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്രസാ വിദ്യാഭ്യാസ നിയമം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹരജിയിലായിരുന്നു ഹൈക്കോടതി വിധി. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. 2024 ഏപ്രിലിലായിരുന്നു വിധി.
മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനൊപ്പം നിയമപരമായ പരിരക്ഷയും നല്‍കുന്നതായിരുന്നു നിയമം. മദ്രസകളില്‍ അറബിക്, ഉറുദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും ഇസ്‌ലാമിക പഠനങ്ങളും പാരമ്പര്യ വൈദ്യവും തത്വശാസ്ത്രവും പഠിപ്പിക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. മതവിദ്യാഭ്യാസം നല്‍കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് മതനിരപേക്ഷതക്ക് എതിരാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രിം കോടതിയില്‍ വിവിധ ഹരജികള്‍ നല്‍കിയത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കഴിഞ്ഞ മാസം 22നാണ് ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ തവണ ഹരജികള്‍ പരിഗണിച്ചപ്പോള്‍ ദേശീയ ബാലവകാശ കമ്മീഷനെയും സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന് മദ്രസകളില്‍ മാത്രം എന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം.
കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ ബാലാവകാശ കമ്മീഷന്റെ നിലപാടെന്നും അന്ന് കോടതി ആരാഞ്ഞു. ഒരു മതത്തിന്റെയും പാഠശാലകളിലേക്ക് കുട്ടികളെ അയക്കരുത് എന്നാണോ നിലപാട്? കുട്ടികളെ സന്ന്യാസി മഠങ്ങളിലേക്ക് അയക്കുന്നതില്‍ നിര്‍ദേശങ്ങളുണ്ടോയെന്നും മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ശിപാര്‍ശ സ്‌റ്റേ ചെയ്ത് കോടതി ചോദിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, ത്രിപുര തുടങ്ങി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടിസയച്ചിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനു പിന്നാലെ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിരുന്നു. ഈ നടപടികളും സുപ്രിംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."