HOME
DETAILS

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

  
Web Desk
November 05, 2024 | 7:12 AM

Sandra Thomas Producers Association Malayalam Cinema Controversy Film Producer Disciplinary Action

കൊച്ചി: ചലചിത്ര നിര്‍മാതാവ് സാന്ദ്രാ തോമസിനെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.

മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനക്കെതിരെ എസ്.ഐ.ടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു. സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ അപമാനിച്ചുവെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍.

അതേ സമയം, നിയപരമായി മുന്നോട്ട് പോവുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സാന്ദ്ര. പരാതി നല്‍കിയതാണ് അച്ചടക്ക ലംഘനമായി പറയുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പുണ്ടെന്നും അവര്‍ പ്രതികരിച്ചു. 

നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊളിച്ച് പണിയണമെന്നും സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് സംഘടന മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് സംഘടനക്ക് സാന്ദ്ര തോമസും ഷീല കുര്യനും കത്തുനല്‍കിയിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കായി സംഘടന ഒരു യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സാന്ദ്രയുടെ പ്രതികരണം.

The Producers Association has expelled filmmaker Sandra Thomas, citing disciplinary violations. This decision follows Sandra's complaint to the police against the association's officials, alleging humiliation during a film distribution meeting



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

uae
  •  3 days ago
No Image

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് വൈകിയാൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം; സുപ്രീംകോടതി

latest
  •  3 days ago
No Image

ടാറ്റ സിയേറ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വില 11.49 ലക്ഷം രൂപ മുതൽ

auto-mobile
  •  3 days ago
No Image

വീണ്ടും ആത്മഹത്യ; എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം; വിവാഹ തലേന്ന് ബിഎല്‍ഒ ജീവനൊടുക്കി

National
  •  3 days ago
No Image

പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി മകൻ വേഷമിട്ടത് 3 വർഷത്തോളം; മ‍ൃതദേഹം അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ

International
  •  3 days ago
No Image

ദുബൈയിൽ 'നഷ്ടപ്പെട്ട വസ്തുക്കൾ' കൈകാര്യം ചെയ്യാൻ പുതിയ നിയമം; കണ്ടെത്തുന്നവർക്ക് പ്രതിഫലം, നിയമലംഘകർക്ക് വൻ പിഴ

uae
  •  3 days ago
No Image

എസ്.ഐ.ആര്‍; ഫോം ഡിജിറ്റൈസേഷന്‍ ഒരു കോടി പിന്നിട്ടു

Kerala
  •  3 days ago
No Image

പരീക്ഷയിൽ ‍മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്ക് പറഞ്ഞു; സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി പത്താംക്ലാസുകാരി ജീവനൊടുക്കി

National
  •  3 days ago
No Image

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികമാരുടെ കൊടും ക്രൂരത; നാലു വയസ്സുകാരനെ വസ്ത്രം അഴിച്ച് മരത്തിൽ കെട്ടിത്തൂക്കി 

National
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  3 days ago