ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും
വാഷിങ്ടണ്‍ ഡി.സി: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രസിഡന്റ് ജോ ബൈഡനും എതിര്‍ സ്ഥാനാര്‍ഥി കൂടിയായ വൈസ് പ്രസിഡന്റ് കമല ഹാരിസും. ട്രംപിനെ ജോ ബൈഡന്‍ ഫോണിലൂടെയാണ് അഭിനന്ദനമറിയിച്ചത്. ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചട്ടുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. വാശിയേറിയ പോരാട്ടം കാഴ്ചവെച്ചതിന് കമല ഹാരിസിനെയും ബൈഡന്‍ വിളിച്ച് അഭിനന്ദിച്ചു.
കമല ഹാരിസും ഇന്നലെ ട്രംപിനെ ഫോണിലൂടെ വിളിച്ചാണ് അഭിനന്ദനമറിയിച്ചത്. അധികാരക്കൈമാറ്റം സുഗമമായി നടത്തുന്നത് സംബന്ധിച്ചും കമല സംസാരിച്ചു. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകാന്‍ ട്രംപിന് സാധിക്കട്ടെയെന്നും കമല ആശംസിച്ചു.
അമേരിക്കയുടെ 60ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തികച്ചും ആധികാരിക ജയമാണ് ട്രംപിന്റേത്.
മത്സരത്തില്‍ നിര്‍ണായക സംസ്ഥാനങ്ങളിലടക്കം ട്രംപിന് അനുകൂലമായ വിധിയാണുണ്ടായത്. ആകെയുള്ള 538 ഇലക്ടറല്‍ കോളജിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 17 എണ്ണത്തിന്റെ ഫലം പുറത്തുവരാനിരിക്കെ, 295 സീറ്റിലാണ് ട്രംപ് 295 വിജയിച്ചത്. 270 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ട ഇലക്ടറല്‍ വോട്ടുകളുടെ എണ്ണം. 226 സീറ്റില്‍ കമല ഹാരിസും മുന്നിലാണ്. ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം.
2025 ജനുവരി ആറിനാണ് തെരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫല പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."