HOME
DETAILS

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

  
ഇഖ്ബാൽ പാണ്ടികശാല
November 07, 2024 | 6:49 AM

 BCom Exam Question Paper 2021- calicut university

തേഞ്ഞിപ്പലം: നിരവധി തവണ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ മാറി നൽകി പരീക്ഷ നടത്തിയ കാലിക്കറ്റ് സർവകലാശാലയിൽ ഇന്നലെ നടന്ന ബി.കോം അഞ്ചാം സെമസ്റ്റർ  പരീക്ഷയ്ക്ക് വിതരണം ചെയ്തത്  2021ലെ ചോദ്യപേപ്പർ. പരീക്ഷ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ  മുമ്പാണ് ഓരോ കോളജിലേക്കും ഓൺലൈൻ വഴി സർവകലാശാല പരീക്ഷ കൺട്രോളറുടെ ഓഫിസിൽനിന്ന് ചോദ്യപേപ്പർ അയച്ചുനൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞദിവസം അയച്ച ചോദ്യപേപ്പർ 2021ൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.കോം നവംബർ പരീക്ഷയുടേതായിരുന്നു. 

2019 പ്രവേശനം മുതലുള്ള വിദ്യാർഥികൾക്ക് 2021ൽ നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പർ ആണ് 2024ൽ നടത്തിയ പരീക്ഷയ്ക്കും സർവകലാശാല വിതരണം ചെയ്തത്. ഇക്കാര്യം അധ്യാപകരിൽ ചിലർ പരീക്ഷ കൺട്രോളറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരീക്ഷ മാറ്റിവയ്ക്കാൻ പറ്റില്ലെന്നും വിദ്യാർഥികൾ പരീക്ഷ എഴുതട്ടെ എന്നുമായിരുന്നു മറുപടി. 

രണ്ടര മണിക്കൂർ പരീക്ഷയിൽ 80 മാർക്കിന്റെ ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ചോദ്യപേപ്പറിൽ പാർട്ട് ബിയിൽ 21ാമത്തെ ചോദ്യം തന്നെ ഉണ്ടായിരുന്നില്ല. 5 മാർക്കിന്റെ 8 ചോദ്യങ്ങൾ അടങ്ങിയ ഭാഗമാണ് പാർട്ട് ബിയിൽ 40 മാർക്കിന് നൽകിയിരുന്നത്. ഇതിൽ അഞ്ച് മാർക്കിന്റെ 21ാമത്തെ ചോദ്യം ചോദ്യപേപ്പറിൽ ഇല്ല. 

പരീക്ഷ കൺട്രോളറുടെ ഓഫിസിൽനിന്ന് കോളജുകളിലേക്ക് ചോദ്യപേപ്പർ അയക്കുന്ന സമയത്ത് ചോദ്യപേപ്പർ ഏതെന്ന് നോക്കാതെയാണോ അയക്കുന്നത് എന്ന ചോദ്യത്തിന് കൺട്രോളറുടെ ഓഫിസിലുള്ളവർക്കും ഉത്തരമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  3 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  3 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  3 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  3 days ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  3 days ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  3 days ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  3 days ago