HOME
DETAILS

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

  
Web Desk
November 07, 2024 | 7:33 AM

Tensions Flare in Jammu  Kashmir Assembly Over Special Status Resolution Opposition Demands Restoration of Article 370

ശ്രീനഗര്‍: പ്രത്യേക പദവിയില്‍ ജമ്മു കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി. പ്രത്യേക പദവി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രമേയം പിന്‍വലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതാണ് വാക്കേറ്റവും കൈയാങ്കളിക്കുമിടയാക്കിയത്. ഉമര്‍ അബ്ദുല്ല സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിനെതിരെ ബി.ജെ.പി അംഗങ്ങള്‍ ഇന്നലെ ഉയര്‍ത്തിയ  പ്രതിഷേധവും കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. 

അവാമി ഇത്തിഹാദ് പാര്‍ട്ടി എം.എല്‍.എ ഖുര്‍ഷിദ് അഹമ്മദ് ശൈഖ് ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബാനര്‍ ഉയര്‍ത്തിയതോടെയാണ് ബി.ജെ.പിക്കാര്‍ പ്രതിഷേധവുമായി ഇറങ്ങിയത്. പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ബാനറിനെതിരെ രംഗത്തെത്തി. പിന്നാലെ പ്രമേയം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇതേത്തുടര്‍ന്ന് 15 മിനിറ്റോളം സഭ നിര്‍ത്തിവെച്ചു. പ്രമേയം രാജ്യവിരുദ്ധമാണെന്നും പാക് അജണ്ടയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. 


പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ചര്‍ച്ചയില്ലാതെയാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. സഭ കലുഷിതമായതിനുപിന്നാലെ സ്പീക്കര്‍ ശബ്ദവോട്ട് നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി കേന്ദ്രം ഏകപക്ഷീയമായി നീക്കിയതില്‍ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. ഉപമുഖ്യമന്ത്രി സുരിന്ദര്‍ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്. 


'ജമ്മുകശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്ന ഭരണഘടനാ ഉറപ്പുകളുടെയും പ്രത്യേക പദവിയുടെയും പ്രാധാന്യത്തെ ഈ നിയമസഭ വീണ്ടും ഉറപ്പിക്കുന്നു'എന്ന് പ്രമേയം വ്യക്തമാക്കി. 'ഏകപക്ഷീയമായി അത് റദ്ദാക്കിയതില്‍ ആശങ്ക രേഖപ്പെടുത്തുന്നു'വെന്നും പ്രമേയം തുടര്‍ന്നു.

2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം ഭരണഘടന അനുച്ഛേദം നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാനം വിഭജിച്ച് ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാക്കി.

പ്രമേയം സ്വാഗതം ചെയ്ത് പാര്‍ട്ടികള്‍
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ കേന്ദ്രം ചര്‍ച്ച തുടങ്ങണമെന്നാവശ്യപ്പെടുന്ന നിയമസഭ പ്രമേയത്തെ പിന്തുണച്ച് പാര്‍ട്ടികള്‍. പ്രമേയം ചരിത്രപരമാണെന്നും ഇത് പാസാക്കിയ എല്ലാ അംഗങ്ങളെയും അഭിവാദ്യം ചെയ്യുന്നുവെന്നും സി.പി.എം നേതാവും കുല്‍ഗാം എം.എല്‍.എയുമായ എം.വൈ. തരിഗാമി പറഞ്ഞു.

പി.ഡി.പി യുവജന നേതാവും പുല്‍വാമ എം.എല്‍.എയുമായ വഹീദ് പര്‍റ പ്രമേയം സ്വാഗതം ചെയ്തു. ഇത് ജമ്മു കശ്മീരിലെ ജനതയുടെ താല്‍പര്യ പ്രകാരമുള്ളതാണെന്ന് പര്‍റ വ്യക്തമാക്കി. എന്നാല്‍, ചില വാക്കുകള്‍ക്ക് കുറച്ചുകൂടി കരുത്ത് വേണ്ടതായിരുന്നു. ആഗസ്റ്റ് അഞ്ചിലെ സംഭവത്തെ പ്രമേയം അപലപിക്കുന്നില്ല. മാത്രവുമല്ല, പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കൃത്യമായി പറയുന്നുമില്ല. പദവി പുനഃസ്ഥാപനത്തിന് ഒരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്നും അദ്ദേഹം തുടര്‍ന്നു.

പ്രമേയത്തില്‍ സന്തോഷമുണ്ടെന്നും 2019ല്‍ സംഭവിച്ചത് ജമ്മു കശ്മീര്‍ ജനതയുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യമാണെന്നും പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാനും എം.എല്‍.എയുമായ സജാദ് ലോണ്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്മാറ്റം: സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്രം

National
  •  3 days ago
No Image

'സായിദ് ആന്‍ഡ് റാഷിദ്' കാമ്പയിന്‍; ദേശീയ മാസത്തില്‍ രാജ്യത്തെത്തുന്നവര്‍ക്ക് സര്‍പ്രൈസുമായി യുഎഇ

uae
  •  3 days ago
No Image

'ബുള്ളറ്റ്, അല്ലെങ്കിൽ രണ്ടുലക്ഷം' സ്ത്രീധനം ചോദിച്ച് മർദനം; വിവാഹപ്പിറ്റേന്ന് നവ വധുവിനെ മർദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ

crime
  •  3 days ago
No Image

ബെംഗളൂരുവിൽ കോടികളുടെ ലഹരിവേട്ട; രണ്ട് വിദേശികൾ അറസ്റ്റിൽ

crime
  •  3 days ago
No Image

പിഎം ശ്രീ വിവാദം: കേന്ദ്ര-സംസ്ഥാന ചർച്ചകൾക്ക് മധ്യസ്ഥന്റെ പങ്കുവഹിച്ചത് ജോൺ ബ്രിട്ടാസ് എം.പി; വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

National
  •  3 days ago
No Image

ദേശീയ ദിനാഘോഷം: നിയമം തെറ്റിച്ച 49 കാറുകളും 25 ബൈക്കുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  3 days ago
No Image

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ കാവലായി നിന്ന് തെരുവുനായ്ക്കൾ

National
  •  3 days ago
No Image

സെഞ്ച്വറിക്കുട്ടാ…ചരിത്രത്തിലെ ആദ്യ താരം; ലോകം കീഴടക്കി വിരാട്

Cricket
  •  3 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

ലക്ഷ്യം ഒന്നരയേക്കർ ഭൂമി; മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന 

Kerala
  •  3 days ago