HOME
DETAILS

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

  
February 21, 2026 | 4:17 PM

Smriti Mandhana create a historical achievment in t20 cricket

അഡലെയ്ഡ്: ഓസ്‌ട്രേലിയൻ വനിതാ ടീമിനെതിരായ ടി-20 പരമ്പര 2-1ന് സ്വന്തമാക്കി ഇന്ത്യ. അഡലെയ്ഡിൽ നടന്ന അവസാന മത്സരത്തിൽ 17 റൺസിനായിരുന്നു ഇന്ത്യൻ വനിതകളുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഇന്നിംഗ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഇന്ത്യക്കായി സ്‌മൃതി മന്ദാനയും ജെമീമ റോഡ്രിഗസും അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 55 പന്തിൽ 82 റൺസാണ് സ്‌മൃതി നേടിയത്. എട്ട് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. ജെമീമ 46 പന്തിൽ നാല് ഫോറുകൾ അടക്കം 59 റൺസും സ്വന്തമാക്കി.

ഇതോടെ ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്‌മൃതി സ്വന്തമാക്കി. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്കൊപ്പമാണ് സ്‌മൃതി ഈ നേട്ടത്തിലുള്ളത്. 4231 റൺസ് ഇന്റർനാഷണൽ ടി-20യിൽ നേടിയിട്ടുള്ളത്.

വരാനിരിക്കുന്ന പരമ്പരയിൽ ഒരു റൺസ് കൂടി നേടിയാൽ സ്‌മൃതിക്ക് രോഹിത്തിനെയും മറികടക്കാൻ സാധിക്കും. ഇന്ത്യക്കായി 159 ടി-20 മത്സരങ്ങളിൽ നിന്നും അഞ്ചു സെഞ്ച്വറികളും 32 അർദ്ധ സെഞ്ച്വറികളും ആണ് രോഹിത് നേടിയിട്ടുള്ളത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ടി-20 ഫോർമാറ്റിൽ നിന്നും വിരമിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ നേട്ടം സ്‌മൃതിക്ക് എതിരാളികളില്ലാതെ സ്വന്തമാക്കാനാവും. 

അതേസമയം ഇന്ത്യൻ ബൗളിങ്ങിൽ ശ്രേയങ്ക പാട്ടിൽ, ശ്രീ ചരണി എന്നിവർ മൂന്ന് വീതം വിക്കറ്റുകളും നേടിയപ്പോൾ ഓസ്‌ട്രേലിയ 17 റൺസകലെ തോൽവി സമ്മതിക്കുകയായിരുന്നു. അരുന്ധതി റെഡ്ഢി രണ്ട് വിക്കറ്റും രേണുക സിങ് ഒരു വിക്കറ്റും നേടി ഓസ്‌ട്രേലിയയുടെ പതനം പൂർത്തിയാക്കി. 

ഓസ്‌ട്രേലിയൻ നിരയിൽ ആഷ്‌ലീ ഗാർഡ്‌നർ അർദ്ധ സെഞ്ച്വറി നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തി. 45 പന്തിൽ അഞ്ചു ഫോറുകളും ഒരു സിക്‌സും അടക്കം 57 റൺസ് നേടിയാണ് താരം തിളങ്ങിയത്. ഫോബ് ലിച്ച്ഫീൽഡ് 28 റൺസും സ്വന്തമാക്കി. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 

Smriti Mandhana also holds the record for the highest run scorer by an Indian in International T20s. Smriti shares this achievement with former Indian captain Rohit Sharma. She has scored 4231 runs in International T20s. If Smriti scores one more run in the upcoming series, she can surpass Rohit. Rohit has scored five centuries and 32 half-centuries in 159 T20 matches for India. Rohit retired from the T20 format after winning the 2024 T20 World Cup. Therefore, Smriti can achieve this feat without any rivals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

National
  •  an hour ago
No Image

പാലക്കാട്ട് വോട്ടിന് പണം നല്‍കി ബി.ജെ.പി; വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

Kerala
  •  an hour ago
No Image

വ്യാജവാർത്താ പ്രചാരണവും വീഡിയോ ചിത്രീകരണവും; അബുദബിയിൽ 375 പേർ അറസ്റ്റിൽ

uae
  •  an hour ago
No Image

ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ വിസ്മയം; റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം ചരിത്ര പട്ടികയിൽ

Football
  •  an hour ago
No Image

കുട്ടികളുടെ വീട്ടുവാതിൽക്കൽ സ്നേഹസമ്മാനങ്ങളുമായി ഷാർജയിലെ ഒരു കൂട്ടം അധ്യാപകർ; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി വീഡിയോ

uae
  •  2 hours ago
No Image

കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; 'പ്രശസ്തിക്കായുള്ള നാടകമെന്ന്' ആരോപണം

crime
  •  2 hours ago
No Image

"ഒഴിവാക്കാൻ ശ്രമിച്ച യുദ്ധത്തിൽ രാജ്യം വിജയിച്ചു"; പ്രതിരോധസേനയെ പ്രകീർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 hours ago
No Image

ഇന്ന് നിശബ്ദപ്രചാരണം, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തില്‍ സ്ഥാനാര്‍ഥികള്‍, നാളെ പോളിങ് ബൂത്തിലേക്ക്...

Kerala
  •  2 hours ago
No Image

വെടിനിര്‍ത്തലില്‍ ലെബനാന്‍ ഉള്‍പെടുന്നില്ലെന്ന് നെതന്യാഹു; പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല, ആക്രമണം തുടരും 

International
  •  2 hours ago
No Image

ആനക്കൊമ്പല്ല, ഇനി ഉറുമ്പുകൾ; നെയ്‌റോബി വിമാനത്താവളത്തിൽ നിന്ന് 2,000 ഉറുമ്പുകളെ പിടികൂടി, ഉറുമ്പ് മാഫിയയ്ക്ക് പിന്നിൽ കോടികളുടെ വിപണി

crime
  •  2 hours ago