HOME
DETAILS

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

  
November 07, 2024 | 2:56 PM

Rahuls attempt to escape by lying failed MV Govindan

തിരുവനന്തപുരം: രാഹുലിന്റെ കളവ് തെളിയിക്കുന്നതാണ് പുതിയ സിസിടിവി ദൃശ്യങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ. കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൂർണമായി പൊളിഞ്ഞിരിക്കുകയണെന്ന് എം വി ​ഗോവിന്ദൻ പരിഹാസരൂപേണ പറഞ്ഞു. കൊണ്ടുപോയത് എൻ്റെ വസ്ത്രമാണെന്ന് പറഞ്ഞത് നുണയെന്ന് വ്യക്തമായി. കളവിൽ നിന്ന് രക്ഷപെടാൻ വേണ്ടി രാഹുൽ ഓരോന്ന് മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ​ഗോവിന്ദൻ കുറ്റപ്പെടുത്തി. 

വയനാട് കോൺഗ്രസ് നേതാക്കളുടെ ചിത്രം ഉള്ള ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവത്തിൽ, വിവിധ രീതിയിലുള്ള ആനുകൂല്യങ്ങൾ കൊടുത്ത് വോട്ട് വാങ്ങുന്നുവെന്നും ​ഗോവിന്ദൻ വിമർശിച്ചു. ജനങ്ങളെ അപമാനിക്കുന്ന പരസ്യമായ രീതിയിലേക്കാണ് കോൺ​ഗ്രസ് പോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ കളളപ്പണത്തിന് പൈലറ്റ് പോയെന്നാണ്  സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഇതിനെക്കുറിച്ച് പ്രതികരിച്ചത്. 

കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ സിസിടിവി  ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് സിപിഎം പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നൈനാൻ നീല ട്രോളി ബാ​ഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ ട്രോളി ബാ​ഗിൽ വസ്ത്രങ്ങളായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞത്.

ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു ദൃശ്യങ്ങളിൽ വ്യക്തമാണ്. രാഹുൽ പോയത് മറ്റൊരു കാറിലാണ്. പിന്നീട് ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുന്നുണ്ടായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രങ്ങളുള്ള ബാ​ഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാ​ദം.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  a day ago
No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണീരോടെ പ്രവാസലോകം

uae
  •  a day ago
No Image

ഇത് ഇവന്റ് മാനേജ്മെന്റ് ടീമല്ല; ഇവർ വിഖായയെന്ന നീലപ്പട്ടാളം

Kerala
  •  a day ago
No Image

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ ഉത്തര്‍ പ്രദേശ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു; ദുരൂഹതയെന്ന് ആരോപണം

Kerala
  •  a day ago
No Image

കൊതുക് ശല്യം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

uae
  •  a day ago
No Image

ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം

uae
  •  a day ago
No Image

ബെം​ഗളുരു ബുൾഡോസർ രാജ്; പുനരധിവാസം ഉറപ്പാക്കിയ ശേഷമേ വികസനം നടപ്പാക്കാവൂ: സമസ്ത

Kerala
  •  a day ago
No Image

ഡോ.ഷഹനയുടെ ആത്മഹത്യ; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

Kerala
  •  a day ago
No Image

കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്; ജനുവരി 12ലെ സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും

Kerala
  •  a day ago