റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ എത്തിയ ഉത്തര കൊറിയന്‍ സൈനികര്‍ പരിധിയില്ലാതെ ഇന്‍റര്‍നെറ്റ് സേവനത്തിൽ പോണ്‍ വീഡിയോകള്‍ക്ക് അടിമകളായെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍റര്‍നെറ്റ് പരിധികളില്ലാതെ ഉപയോഗിക്കാന്‍ അവസരം കിട്ടിയതോടെ സൈനികര്‍ യുദ്ധത്തിന് പോകുന്നതിന് പകരം പോണ്‍ വീഡിയോകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തര കൊറിയയില്‍ നിന്ന് 7000-ത്തിലേറെ സൈനികരാണ് റഷ്യയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ പോണ്‍ വീഡിയകള്‍ക്ക് അടിമകളായി മാറിയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാകുന്ന സാഹചര്യത്തിലാണ് യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സൈന്യത്തെ അയച്ചത്.
കിഴക്കന്‍ റഷ്യയിലെ അഞ്ച് വ്യത്യസ്ത ഇടങ്ങളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്ന് യുക്രൈന്‍ ഇന്റലിജന്‍സ് ഏജന്‍സി അറിയിച്ചു. എകെ-12 തോക്കുകളും മോര്‍ട്ടാര്‍ റൗണ്ടുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കൊറിയന്‍ സൈന്യത്തെ റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."