HOME
DETAILS

18 വര്‍ഷം ജയിലില്‍; ഒടുവില്‍ കുറ്റവിമുക്തര്‍; അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍ സ്‌ഫോടനക്കേസില്‍ 3 പേരെ കൂടി വെറുതെവിട്ടു

  
Muqthar
November 16 2024 | 03:11 AM

2006 Ahmedabad train bomb blast case court acquits three

 

അഹമ്മദാബാദ്: 2006ലെ അഹമ്മദാബാദ് ട്രെയിന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത മുസ്ലിംയുവാക്കളെ 18 വര്‍ഷത്തിന് ശേഷം വെറുതെവിട്ടു. യാതൊരു തെളിവുമില്ലെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് സെഷന്‍ കോടതിയുടെതാണ് നടപടി. മുഹമ്മദ് ആമിര്‍ ശൈഖ്, ആഖിബ് സഈദ്, അസ്‌ലം കശ്മീരി എന്നിവരെയാണ് വെറുതെവിട്ടത്. ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനോ നടപ്പാക്കുന്നതിനോ പ്രതികള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.എല്‍ ഥക്കാര്‍ നിരീക്ഷിച്ചു. പ്രോസികൂഷന്‍ ഹാജരാക്കിയ രേഖകളിലും തെളിവുകളിലും ആരോപണങ്ങളെ ശരിവയ്ക്കുന്ന യാതൊന്നും ഇല്ലെന്നും ജഡ്ജി പറഞ്ഞു.


മൂന്ന് പേരും കുറ്റവിമുക്തരായെങ്കിലും അസ്ലം കശ്മീരിക്ക് മാത്രമേ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ. മറ്റ് രണ്ട് കേസുകളില്‍ ജീവര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ മുഹമ്മദ് ആമിറിനും ആഖിബ് സഈദിനും ജയിലില്‍നിന്ന് പുറത്തിറങ്ങാനാകില്ല.  
2006 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കച്ച് എക്‌സ്പ്രസ് എത്തിക്കൊണ്ടിരിക്കെയാണ് സ്‌ഫോടനം. സംഭവത്തില്‍ 20 ഓളം പേര്‍ക്ക് നിസാര പരുക്കേറ്റു. പ്ലാറ്റ്‌ഫോമിലെ പബ്ലിക് ടെലിഫോണ്‍ ബൂത്തിലായിരുന്നു സ്‌ഫോടകവസ്തു സ്ഥാപിച്ചത്.


ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) ആണ് കേസന്വേഷിച്ചത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് സ്‌ഫോടനം ആസൂത്രണംചെയ്തതെന്നായിരുന്നു എ.ടി.എസ് പറഞ്ഞിരുന്നത്. പ്രതികള്‍ക്ക് ലശ്കറെ ത്വയ്ബയുടെയും പാക് ചാരസംഘടന ഐ.എസ്.ഐയുടെയും സഹായം ലഭിച്ചെന്നും എ.ടി.എസ് അവകാശപ്പെട്ടു.
കേസില്‍ മുഹമ്മദ് ആമിര്‍ ശൈഖിനെയും ആഖിബ് സഈദിനെയും 2006ലാണ് അറസ്റ്റ്‌ചെയ്തത്. അസ്ലം കശ്മീരി 2009ലും പിടിയിലായി. അതുമുതല്‍ മൂന്ന് പേരും ജയിലില്‍ കഴിയുകയായിരുന്നു. 


2016 നവംബര്‍ 11നാണ് വിചാരണ ആരംഭിച്ചത്. 34 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
റെയില്‍വേ പൊലിസ് കോണ്‍സ്റ്റബിളായ കമലേഷ് ഭഗോറയുടെ നിര്‍ദ്ദേശപ്രകാരം പോര്‍ട്ടറാണ് ട്രെയിനില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതെന്നാണ് എ.ടി.എസ് പറഞ്ഞത്. കമലേഷിനെയും മുഹമ്മദ് ഇല്യാസ് അബ്ദുല്‍ മേമന്‍ എന്നയാളെയും 2013ല്‍ കോടതി വെറുതെവിട്ടിരുന്നു. പിന്നാലെ കഴിഞ്ഞവര്‍ഷം ബിലാല്‍ അഹമ്മദ് എന്ന ബിലാല്‍ കശ്മീരിയെയും സയ്യിദ് സബീഉദ്ദീനെയും വെറുതെവിട്ടു. ബാരാമുള്ള സ്വദേശികളായ രണ്ടുപേരും കശ്മീരിലെ മദ്‌റസ അധ്യാപകരാണ്. തീവ്രവാദ പരിശീലനം ലഭിച്ചു, സിമി ബന്ധം, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബി.ജെ.പി നേതാക്കളെ വകകവരുത്താന്‍ ശ്രമിച്ചു തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് ഇരുവര്‍ക്കും എതിരേ എ.ടി.എസ് ഉന്നയിച്ചിരുന്നത്. ഇതൊക്കെ തള്ളിയാണ് നേരത്തെ ഇവരെ വെറുതെവിട്ടത്. ഇതിന് പിന്നാലെ ഇപ്പോള്‍ മൂന്ന് പേരെ കൂടി കോടതി നിരപരാധികളെന്ന് കണ്ടെത്തിയതോടെ കേസില്‍ ഗുജറാത്ത് എ.ടി.എസ് നടത്തിയ അന്വേഷണം സംശയനിഴലിലായിട്ടുണ്ട്.

2006 Ahmedabad train bomb blast case court acquits three



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago