
സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

റിയാദ്: സഊദി അറേബ്യയില്‍ ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് വിവിധ പ്രദേശങ്ങളില്‍നിന്ന് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത് 20,124 പേര്‍. നവംബര്‍ 7 നും 13 നും ഇടയിലുള്ള കാലയളവില്‍ ആണ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ സംയുക്ത റെയ്ഡിനിടെ ഇത്രയും പേരെ അറസ്റ്റ്‌ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
അറസ്റ്റിലായവരില്‍ 11,607 പേര്‍ റസിഡന്‍സി നിയമം ലംഘിച്ചവരും 5,285 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,232 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്.
രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 1,401 ആണ്. അവരില്‍ 39 ശതമാനം യമന്‍ പൗരന്മാരും 60 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 98 പേര്‍ നിയമവിരുദ്ധമായി രാജ്യംവിട്ടുപോകാനുള്ള ശ്രമത്തിനിടെയും പിടിയിലായി.
നിയമലംഘകരെ കടത്തിക്കൊണ്ടു വരികയോ അഭയം നല്‍കുകയോ ജോലി നല്‍കുകയോ ചെയ്തതിന് ആറുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 18,508 പുരുഷന്മാരും 2,759 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 21,267 പ്രവാസികള്‍,
മൊത്തം 13,354 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ രാജ്യങ്ങളിലെ നയതന്ത്ര ഓഫിസുകളിലേക്ക് റഫര്‍ ചെയ്തു. 3,096 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കി നടപടികള്‍ നീക്കാനും റഫര്‍ ചെയ്തു. അതേസമയം 10,458 നിയമലംഘകരെ നാടുകടത്തി.
രാജ്യത്തേക്കുള്ള നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരുക്കുകയോ എത്തിക്കുകയോ ചെയ്യുന്ന, അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒരു ദശലക്ഷം റിയാല്‍ വരെയാണ് പവി ലഭിക്കുക. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വീടുകളും കണ്ടുകെട്ടുകയും ചെയ്യും.
ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
security forces arrest 20124 illegals in a week in Saudi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 3 days ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 4 days ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 4 days ago
'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍
Kerala
• 4 days ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 4 days ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• 4 days ago
ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്
uae
• 4 days ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• 4 days ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 4 days ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 4 days ago
'പട്ടിണി...മരണ മഴ...ഗസ്സയെ ഇസ്റാഈല്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കുന്നു; അവര്‍ക്കു മുന്നില്‍ മരണത്തിലേക്കുള്ള ഈ രണ്ട് വഴികള്‍ മാത്രം' നിഷ്ക്രിയത്വവും നിശബ്ദതയും കുറ്റമാണെന്നും യു.എന്‍
International
• 4 days ago
ഇന്ത്യയുടെ ‘അസ്ത്ര’ മിസൈൽ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 100 കിലോമീറ്ററിലധികം
National
• 4 days ago
ഇത്തിഹാദ് റെയില്‍; യുഎഇയില്‍ യുവാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
uae
• 4 days ago
വനിതാ കണ്ടക്ടർക്കെതിരെ അവിഹിത ബന്ധ ആരോപണത്തിൽ സസ്പെൻഷൻ; കെഎസ്ആർടിസി ഉത്തരവ് വിവാദത്തിൽ
Kerala
• 4 days ago
യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍
uae
• 4 days ago
കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു
Kerala
• 4 days ago
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 4 days ago
കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍
uae
• 4 days ago
ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും
bahrain
• 4 days ago
'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്
uae
• 4 days ago
2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?
uae
• 4 days ago