HOME
DETAILS

ബ്രസീല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി അബൂദബി കിരീടാവകാശി

  
Shaheer
November 18 2024 | 05:11 AM

The Crown Prince of Abu Dhabi met with the President of Brazil

ദുബൈ/റിയോ ഡി ജനീറോ: അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുമായി കൂടിക്കാഴ്ച നടത്തി.

യുഎഇയും ബ്രസീലും തമ്മിലുള്ള സൗഹൃദവും വിവിധ മേഖലകളിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ഇരു രാജ്യങ്ങളുടെയും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ആരായുകയും ചെയ്തു. 

അബൂദബി കിരീടാവകാശിയും ബ്രസീല്‍ പ്രസിഡന്റും യുഎഇയും ബ്രസീലും തമ്മിലുള്ള വിവിധ മേഖലകളില്‍ പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, പുനരുപയോഗ ഊര്‍ജം, സുസ്ഥിരവികസനം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ബന്ധത്തിന്റെ വികാസം അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികവും ചര്‍ച്ചാവിഷയമായി. 

അബൂദബി കിരീടാവകാശിയും ബ്രസീല്‍ പ്രസിഡന്റും ബ്രസീലിലെ തന്ത്രപ്രധാന മേഖലകളില്‍ യുഎഇ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സംയുക്ത സംവിധാനം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസന്‍ അല്‍സുവൈദിയും ബ്രസീല്‍ പ്രസിഡന്‍സി ചീഫ് ഓഫ് സ്റ്റാഫ് റൂയി കോസ്റ്റയും കരാറില്‍ ഒപ്പുവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  10 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  10 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  10 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  10 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  10 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  10 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 days ago