HOME
DETAILS

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

  
Web Desk
November 18 2024 | 13:11 PM

Yakoob Mansuri lost his twin girls while saving other infants who died in Jhansi hospital fire

ശരിക്കും എവിടെയോ കേട്ടു മറന്ന കഥകളിലെ സൂപ്പര്‍ ഹീറോയെ പോലെയാണ് അയാള്‍ ആ തീജ്വാലകളിലേക്ക് പറന്നിറങ്ങിയത്. യാക്കൂബ് മന്‍സൂരി എന്ന 20കാരന്‍. 2024 നവംബര്‍ 15 വെള്ളിയാഴ്ച രാത്രി .യു.പിയിലെ ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലെ എന്‍ഐസിയുവിന് മുന്നില്‍ മയക്കത്തിലായിരുന്നു അയാള്‍. അകത്ത് കിടക്കുന്ന പൊന്നോമനകള്‍ക്ക് കാവലായി. അയാളുടെ ഇരട്ട് പെണ്‍മക്കളായിരുന്നു അകത്ത്. പാതി മയക്കത്തില്‍ കേട്ട ബഹളത്തിലേക്ക് കണ്‍തുറന്ന അയാള്‍ കാണുന്നത് ആകെ തീയും പുകയും. ഒന്നുമോര്‍ത്തില്ല. ആളിക്കത്തുന്ന ആ തീച്ചൂടിലേക്ക് ആ ചെറുപ്പക്കാരന്‍ എടുത്തു ചാടി. ജനല്‍പാളി തകര്‍ത്ത് ഉള്ളില്‍ കടന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ആരൊക്കെയോ വച്ചുനീട്ടിയ കുഞ്ഞുങ്ങളെ പുറത്തുനിന്നവര്‍ക്കു കൈമാറി. അക്കൂട്ടത്തില്‍ തന്റെ പൊന്നോമനകളുണ്ടാവുമോ എന്നൊന്നും അയാള്‍ ഓര്‍ത്തിട്ടുണ്ടാവില്ല. ആ തീനാളത്തിലേക്ക് ചാടുമ്പോള്‍ അയാളുടെയുള്ളില്‍ ഐ.സിയുവിനുള്ളില്‍ അയാള്‍ കണ്ട കുറേയേറെ പൊന്നോമനകളായിരുന്നിരിക്കണം. കൈചുരുട്ടിയും സുഖമുള്ള ചൂടില്‍ ചുരുണ്ടും കണ്ണിറുക്കിയുറങ്ങുന്ന കുഞ്ഞുമക്കള്‍. അവരില്‍ തന്റെ രാജകുമാരിമാരും. ആര്‍ത്തു വരുന്ന തീ നാളങ്ങളില്‍ നിന്ന് ഓരോ പൈതലിനേയും വാരിപ്പുണര്‍ന്ന് ജീവിതത്തിലേക്ക് കൈപിടിച്ചേല്‍പിക്കുമ്പോള്‍ തന്റെ രാജകുമാരിമാര്‍ എന്നൊരു ആന്തലും പ്രാര്‍ഥനയും അയാളില്‍ നിറഞ്ഞിട്ടുണ്ടാവണം. എന്നാല്‍ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയ ആ ചെറുപ്പക്കാരനെ കാത്ത് പക്ഷേ ഉപ്പാന്റെ കരളിന്റെ കഷ്ണങ്ങളുണ്ടായിരുന്നില്ല. 

കരിഞ്ഞു കിടക്കുന്ന കുഞ്ഞുദേഹങ്ങളില്‍ തന്റെ ജീവനേതെന്നറിയാതെ അയാള്‍ ആര്‍ത്തു കരഞ്ഞു. തങ്ങളുടെ പൊന്നോമനകളെ ജീവിതത്തിലേക്ക് തിരിച്ചേല്‍പിച്ച് ആ ചെറുപ്പക്കാരനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കൂടി നിന്നവരും. 

അത്യന്തം അസഹനീയമായിരുന്നു കഴിഞ്ഞ ദിവസം ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജില്‍ കണ്ട രംഗങ്ങള്‍. 
കത്തിക്കരിഞ്ഞതു സ്വന്തം കുഞ്ഞാണോയെന്നു മുഖം നോക്കി തിരിച്ചറിയാനാകാതെ നിലവിളിക്കുന്ന ഒരച്ഛന്‍. കണ്ണീരുവറ്റി തളര്‍ന്നിരിക്കുന്ന അമ്മമാര്‍. എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാത്ത ബന്ധുക്കള്‍. പത്തു പിഞ്ചു കുഞ്ഞുങ്ങളാണ് അവിടെ വെന്തു മരിച്ചു കിടന്നത്.

 കൈക്കേറ്റ പൊള്ളല്‍ വകവയ്ക്കാതെ കുല്‍ദീപ് എന്നയാള്‍ മൂന്നു കുഞ്ഞുങ്ങളെയാണു രക്ഷിച്ചത്. പക്ഷേ, 10 ദിവസം മാത്രമായ സ്വന്തം കുഞ്ഞിന് എന്തുപറ്റിയെന്ന ചോദ്യത്തിന് അധികൃതരില്‍നിന്നു മറുപടിയില്ല. ആശുപത്രിക്കുപുറത്ത് കുല്‍ദീപും ഭാര്യ സന്തോഷിയും ഉള്ളുനീറി കാത്തിരിക്കുന്നു. സോനു, സജ്‌ന..അങ്ങിനെ ഇനിയും കരഞ്ഞു തീര്‍ക്കാനാവാത്ത നോവില്‍ പിടയുന്നവര്‍. ഉള്ളതെല്ലാം പെറുക്കി വിറ്റ് പൊന്നുമക്കളെ ചികിത്സിക്കാനെത്തിയവര്‍...

യുപിയിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച രാത്രി 10.20നാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് വിശദീകരണം. ഐസിയുവില്‍ 49 നവജാത ശിശുക്കളാണുണ്ടായിരുന്നത്. 16 കുഞ്ഞുങ്ങളുടെ നില ഇപ്പോഴും ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ കാലിനു പൊള്ളലേറ്റ മേഘ്‌ന എന്ന നഴ്‌സും ചികിത്സയിലാണ്.

സംഭവത്തില്‍ യുപി സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഝാന്‍സി ഡിവിഷനല്‍ കമ്മിഷണര്‍, മേഖലാ ഡിഐജി എന്നിവരോടു നിര്‍ദേശിച്ചു. ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് നല്‍കും. മജിസ്‌ട്രേട്ട് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  2 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  2 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  2 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  2 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  2 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  2 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  2 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  2 days ago