HOME
DETAILS

വലിയഴീക്കല്‍ പാലം നിര്‍മാണ അട്ടിമറി; പ്രതിഷേധം ശക്തം

  
backup
September 01 2016 | 17:09 PM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%b4%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae


ആലപ്പുഴ: യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയ 145 കോടി രൂപയുടെ വലിയഴീക്കല്‍ പാലം നിര്‍മാണം അട്ടിമറിച്ച എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ തീരുമാനം ജനവിരുദ്ധമെന്ന് മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ബി ബാബു പ്രസാദ് ആരോപിച്ചു.
നിര്‍ദ്ദിഷ്ട തീരദേശഹൈവേയുടെ ഭാഗമായ വലിയഴീക്കല്‍ പാലം നിര്‍മാണം നിര്‍ത്തിവെച്ചതിന് പിന്നില്‍ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്ക് പങ്കുണ്ട്.
മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനതയുടെയും വോട്ട് വാങ്ങി ജയിച്ച മന്ത്രി ജി.സുധാകരന് എങ്ങനെ ഇത്തരത്തില്‍ തീരദേശ ജനതയ്‌ക്കെതിരായി തീരുമാനമെടുക്കാന്‍ കഴിയുന്നു. വലിയഴീക്കല്‍ പാലം നിര്‍മാണം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള സെപ്തംബര്‍ ആറിലെ തീരദേശ ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കൂടിയ യു.ഡി.എഫ്. നിയോജകമണ്ഡലം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയഴീക്കല്‍ പാലം ഇല്ലാതെ എങ്ങനെ തീരദേശ ഹൈവേ പൂര്‍ത്തീകരിക്കാന്‍ കഴിയും. നിയോജകമണ്ഡലം ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍ അധ്യക്ഷത വഹിച്ചു. സമരസന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ തൃക്കുന്നപ്പുഴ - ആറാട്ടുപുഴ യു.ഡി.എഫ്. മണ്ഡലം കണ്‍വന്‍ഷനുകള്‍ കൂടും. നാലാം തീയതി പല്ലനയില്‍ നിന്നും ആരംഭിച്ച് വലിയഴീക്കല്‍ സമാപിക്കുന്ന സമരസന്ദേശ വാഹനജാഥ നടത്തും. യു.ഡി.എഫ്. സംസ്ഥാന നേതാക്കള്‍ ഉദ്ഘാടന സമാപന യോഗങ്ങളില്‍ സംബന്ധിക്കും. 5-ാം തീയതി തീരദേശത്തെ പ്രധാന കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. ആറാം തീയതി രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ തീരദേശ ഹര്‍ത്താല്‍ നടത്തും. ഇതോട് അനുബന്ധിച്ച് ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും രണ്ട് കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തും.
യോഗത്തില്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതിയംഗം എം.എം.ബഷീര്‍, കെ.എം.രാജു, എസ്.രജേന്ദ്രക്കുറുപ്പ്, എസ്.വിനോദ്കുമാര്‍, ഹാരിസ് അണ്ടോളില്‍, കൃഷ്ണകുമാര്‍, മേടയില്‍ അനില്‍കുമാര്‍, എം.ആര്‍.ഹരികുമാര്‍, മുഞ്ഞിനാട് രാമചന്ദ്രന്‍, കെ.കെ.സുരനേന്ദ്രനാഥ്, ജേക്കബ് തമ്പാന്‍, അഡ്വ.വി.ഷുക്കൂര്‍, എന്‍.ശ്രീധരന്‍, സുരേഷ് കുമാര്‍ കുമാരപുരം സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  40 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  43 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  4 hours ago