ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: ബസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാനുള്ള പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. പ്രതിദിനം 30 ലക്ഷത്തോളം യാത്രക്കാര്‍ എത്തിച്ചേരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ബസ് സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യാനാണ് പദ്ധതി. പൊതുജനശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളുടെ പുറംവശങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും കെ.എസ്.ആര്‍.ടി.സിയുടെ മുദ്രയ്‌ക്കൊപ്പം ബ്രാന്‍ഡിങ് ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുടെ മുദ്ര കൂടി പതിപ്പിക്കാന്‍ അവസരം നൽകും.
നിലവില്‍ വിദേശ രാജ്യങ്ങളില്‍ മെട്രോയില്‍ ഉള്‍പ്പെടെ ഇത്തരം സംവിധാനം അവലംബിച്ചിട്ടുണ്ട്. കമ്പനികളുടെ കളര്‍ പാറ്റേണ്‍, പരസ്യം ഉള്‍പ്പെടെ സ്റ്റേഷനുകളില്‍ ഉപയോഗിക്കാന്‍ കഴിയും. പുറമെ നിന്ന് നോക്കുമ്പോള്‍ കമ്പനികളുടെ ഓഫിസെന്ന് തോന്നും വിധം രൂപകൽപന ചെയ്യാം. സ്‌റ്റേഷന് പുറത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങൾ വൃത്തിയിലും മനോഹരവുമായി സൂക്ഷിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതും ബ്രാന്‍ഡിങ് ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുടെ ചുമതലയാകും.
കെ.എസ്.ആർ.ടി.സിയുടെ നിലവിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഇത്തരമൊരു ആശയം സ്വീകരിച്ചത്.
നിലവില്‍ പദ്ധതിക്ക് കെ.എസ്.ആർ.ടി.സി താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്തമാസം ആറാം തീയതിവരെ അപേക്ഷിക്കാനാകും. മൂന്ന് വര്‍ഷത്തേക്കാകും കരാര്‍ നല്‍കുക. എന്നാല്‍ കെ.ടി.ഡി.സിയുമായി കരാറുള്ള ബസ് സ്റ്റേഷനുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റൽ നടപടി സ്വീകരിക്കാനുള്ള കൊല്ലം പോലുള്ള സ്‌റ്റേഷനുകളുടെ കാര്യത്തിലും കെ.എസ്.ആർ.ടി.സി അന്തിമ തീരുമാനമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."