HOME
DETAILS

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

  
Web Desk
November 24, 2024 | 3:24 AM

Israel Strikes Beirut in Deadly Airstrike 20 Killed and Dozens Injured

ബെയ്‌റൂത്ത്: ലെബനാനിലും കൊന്നൊടുക്കല്‍ തുടരുകയാണ് ഇസ്‌റാഈല്‍. ജനവാസ കേന്ദ്രങ്ങളിലെ താമസസമുച്ചയങ്ങള്‍ നോക്കിയാണ് സയണിസ്റ്റ് ഭീകരരുടെ ആക്രമണം. ഗസ്സയിലും സമാന രീതിയിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നത്. 

ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിലെ ബാസ്ത അല്‍ ഫൗഖയില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍  20 പേരാണ് കൊല്ലപ്പെട്ടുത്. ആക്രമണത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.  എട്ടു നിലക്കെട്ടിടം പൂര്‍ണമായി നിലം പതിച്ചു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയം. യാതൊരു മുന്നറിയിപ്പുമില്ലാതെ അഞ്ച് മിസൈലുകളാണ് ഇസ്‌റാഈല്‍ അയച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ നാലിനായിരുന്നു ആക്രമണം. ആളുകള്‍ ഉറങ്ങുന്ന സമയമായത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. 

മരണസംഖ്യ ഇനിയും ഉയരുമെന്നാണു ലെബനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ബെയ്‌റൂത്തിന്റെ മധ്യഭാഗം കേന്ദ്രീകരിച്ച് ഇസ്‌റാഈലി സേന നടത്തുന്ന നാലാമത്തെ വ്യോമാക്രമണം ആണിത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബുള്‍ഡോസറുകളും മറ്റു യന്ത്രങ്ങളും ഉപയോഗിച്ചാണ് പരുക്ക് പറ്റിയവരേയും മരിച്ചവരേയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. മിസൈല്‍ വീണിടത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഇസ്‌റാഈല്‍ ഇതുവരെ ലബനാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 3500 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് ഇവിടെ കിടപ്പാടം നഷ്ടമായത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  3 days ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ബിഎൽഒ സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  3 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  3 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  3 days ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  3 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  3 days ago
No Image

ലോകോത്തര താരങ്ങളാകാൻ യുവ കളിക്കാർ മാതൃകയാക്കേണ്ടത് മെസ്സിയെ അല്ല, കഠിനാധ്വാനിയായ റൊണാൾഡോയെ ന്ന്; യുവന്റസ് ഇതിഹാസ താരം

Football
  •  3 days ago