HOME
DETAILS

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

  
Ajay
November 24 2024 | 13:11 PM

Restrictions on visa renewal for seniors above 60 years of age will be lifted in Kuwait

കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം രാജ്യം ഇത് വരെ  ഉയർത്തി പിടിച്ച  മാനവിക ചരിത്രത്തിന് അപമാനമാണെന്ന് ആക്റ്റിങ് പ്രധാന മന്ത്രിയുംആഭ്യന്തര, പ്രതി രോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് പ്രസ്ഥാവിച്ചു. എല്ലാ തൊഴിലാളികളുടെയും ഭൂമിയിലെ ഏറ്റവും  സുരക്ഷിത താവളമാണ് കുവൈത്ത്. കുവൈത്തിൽ  ജനിച്ചവരും   ജീവിതത്തിൻ്റെ പകുതിയിലധികം ഇവിടെ ചെലവഴിച്ചവരുമായ   പ്രവാസികൾ  സത്യസന്ധതയും  ആത്മാർത്ഥതയും ബഹുമാനവും  പുലർത്തി കൊണ്ട് ജീവിക്കുന്നവരാണ്.  തങ്ങൾ അവരോട് നീതി പുലർത്തുകയും അവസാനം അവരെ അവരുടെ സംഭാവനകൾക്ക് അഭിനന്ദിക്കുകയും ചെയ്യുന്നു. തങ്ങളുടെ രണ്ടാമത്തെ മാതൃഭൂമിയായി കുവൈത്തിനെ  കരുതുന്നവരാണ്  പ്രവാസികൾ അധികവും. അത് കൊണ്ട് തന്നെയാണ്  കുവൈത്ത്  വിട്ടുപോകാൻ പ്രവാസികൾ  ആഗ്രഹിക്കാത്തത് എന്നും അദ്ദേഹം പ്രാദേശിക ദിന പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 2021 ജനുവരിയിലാണ് 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേക ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം ആയിരം ദിനാർ അധിക ഫീസ് നൽകണം എന്നാണ് വ്യവസ്ഥ. ഇതേ തുടർന്ന് മലയാളികൾ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടെണ്ടി വന്നത്. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരം വരും ദിവസങ്ങളിൽ ഈ നിയന്ത്രണം എടുത്തു കളയുമെന്നാണ് റിപ്പോർട്ടുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  8 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  8 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 days ago