HOME
DETAILS

സ്‌കൂട്ടര്‍ യാത്രികയുടെ ബാഗ് തട്ടിയെടുത്ത യുവാവ് പിടിയില്‍

  
backup
September 01, 2016 | 5:50 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f-3


കൊട്ടാരക്കര: ബൈക്കില്‍ പിന്തുടര്‍ന്നെത്തി സ്‌കൂട്ടര്‍ യാത്രികയുടെ ബാഗ് തട്ടിയെടുത്ത യുവാവ് പിടിയില്‍. പനവേലി കമ്പോട്ടില്‍വീട്ടില്‍ ലിജിനാ(22)ണ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം.
സ്‌കൂട്ടറില്‍ പുനലൂരിലേക്ക് പോയ പുനലൂര്‍ ഗ്രേസിങ്‌ബ്ലോക്ക് സ്വദേശിനി മായയുടെ ബാഗാണ് തട്ടിയെടുത്തത്. ബൈക്കില്‍ പിന്തുടര്‍ന്ന് ചെങ്ങമനാട് അരോമാ ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ തൂക്കിയിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു. സ്‌കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതിവേഗതയില്‍ ബൈക്കില്‍ പാഞ്ഞ ലിജിനെ നാട്ടുകാരും അതുവഴിയെത്തിയ മറ്റുബൈക്കുകാരും പൊലിസും പിന്തുടര്‍ന്നു. രക്ഷപ്പെടാനുള്ള പാച്ചിലിനിടയില്‍ വാളകത്തിനു സമീപം അമ്പലക്കരയില്‍ ഇയാളുടെ ബൈക്ക് മറിയുകയും പിന്നാലെ എത്തിയവര്‍ പിടികൂടുകയുമായിരുന്നു. ഇയാളുടെ ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ മുന്‍പ് മാലമോഷണക്കേസിലും പിടിയിലായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞിനെ കാണാതായ സംഭവം: ഭാര്യയെയും മകളെയും മയക്കിക്കിടത്തി, 10 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പിതാവ് തന്നെയെന്ന് പൊലിസ്

National
  •  7 days ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  7 days ago
No Image

കാസർകോട് യുവതിയുടെ ആത്മഹത്യ: ഭർത്താവ് റിമാൻഡിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ, സ്വർണം ചോദിച്ച് നിരന്തര പീഡനം, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

Kerala
  •  7 days ago
No Image

വാഹന മോഡിഫിക്കേഷന്‍; റിപ്പോര്‍ട്ട് വേഗത്തിലാക്കി എം.വി.ഡി

Kerala
  •  7 days ago
No Image

പ്ലസ് വൺ പ്രവേശനം ഇന്നു മുതൽ: അറിയാം ഇക്കാര്യങ്ങൾ

Kerala
  •  7 days ago
No Image

വീണ്ടും മുകളിലേക്ക്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

Kerala
  •  7 days ago
No Image

പൂജാകർമ്മങ്ങൾക്കിടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൂജാരി അറസ്റ്റിൽ

National
  •  7 days ago
No Image

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മറ്റ് 15 പ്രതികളുടെ അപ്പീൽ തള്ളി

Kerala
  •  7 days ago
No Image

ജമ്മു-കശ്മീരിൽ മദ്രസയിലേക്ക് പോയ 12 വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ

National
  •  7 days ago
No Image

അമ്മയെ പരിചരിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Kerala
  •  7 days ago