HOME
DETAILS

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

  
November 28, 2024 | 1:54 PM

Former sales tax officer sentenced to 7 years in prison and fined Rs 1 lakh in bribery case

കൽപ്പറ്റ: കൈക്കൂലി കേസിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് തടവ് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി.മുൻ സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി ജേക്കബ് ഒരു സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും  25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നടപടി. വിവിധ വകുപ്പുകളിലായി 7 വർഷം തടവിനും 1,00,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് തലശ്ശേരി വിജിലൻസ് കോടതി വിധിച്ചത്.

2015 ജനുവരി ഏഴാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെയിൽസ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഒരു സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി ജേക്കബ് 25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സ്ഥാപന ഉടമ വിവരം വിജിലൻസിൽ അറിയിച്ചു. തുടർന്ന് കൈക്കൂലി വാങ്ങവെ സെയിൽസ് ടാക്സ് ഓഫീസറെ വയനാട് വിജിലൻസ് യുണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു.

തുടർന്ന് അന്വേഷണം നടത്തി വിജിലൻസ് കുറ്റപത്രം നൽകി. ഈ  കേസിലാണ് സജി ജേക്കബിനെ തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ്  കെ. രാമകൃഷ്ണൻ   ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.  വിധിക്ക് പിന്നാലെ പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ  ഉഷാ കുമാരി.കെ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  14 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  14 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  14 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  14 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  14 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  14 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  14 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  14 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  14 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  14 days ago