പാകിസ്താനിലെ ഭീകരര്‍ ദക്ഷിണേഷ്യയ്ക്ക് ഭീഷണി: യു.എസ്
വാഷിങ്ടണ്‍: പാകിസ്താന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ദക്ഷിണേഷ്യയ്ക്ക് ഭീഷണിയാണെന്ന് യു.എസ്. പാകിസ്താനിലെ ഹഖാനി ശൃംഖല ഉള്‍പ്പെടെയുള്ളവയാണ് ദക്ഷിണേഷ്യയ്ക്ക് ഭീഷണിയാകുക. അഫ്ഗാനിസ്ഥാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാക് ഗ്രാമങ്ങളിലാണ് തീവ്രവാദികളുടെ സാന്നിധ്യമുള്ളത്. അഫ്ഗാനിസ്ഥാന്, പാകിസ്താന് രാജ്യങ്ങള്‍ക്കാണ് തീവ്രവാദ സംഘടനകള്‍ കൂടുതല്‍ ഭീഷണിയെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മേഖലയിലെ മറ്റുരാജ്യങ്ങളുമായി യു.എസ് യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ ഭീകരപ്രസ്ഥാനങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫും സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫുമായി പലതവണ ഈ വിഷയം ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."