HOME
DETAILS

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

  
Web Desk
December 03, 2024 | 3:12 AM

Electricity charges will increase Rate announcement this week

തിരുവനന്തപുരം: പുതിയ വൈദ്യുതിനിരക്ക് ഈ ആഴ്ച തന്നെ റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിരക്കുവർധന നിലവിൽവരുന്ന രീതിയിലാണ് തീരുമാനം. യൂനിറ്റിന് 34 പൈസ വർധനവും 10 പൈസ വേനൽക്കാല അധിക വർധനവുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടത്.

എന്നാൽ, കെ.എസ്.ഇ.ബിയുടെ 34 പൈസ വർധന ആവശ്യം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടില്ല. അതേസമയം, യൂനിറ്റിന് 20 പൈസയിൽ കൂടുതൽ വർധനവുണ്ടാകുമെന്നാണ് സൂചന.  മുൻകാലത്തെപോലെ ബി.പി.എൽ വിഭാഗത്തെ വർധനവിൽ നിന്ന് ഒഴിവാക്കിയേക്കും. വേനൽക്കാലത്ത് ഉപയോഗം കൂടുന്നതിനാൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടതുണ്ടെന്നും പത്തു പൈസ വേനൽക്കാല അധിക താരിഫ് ഈടാക്കണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 

മാസത്തിൽ 1,950 കോടി വരവും 1,750 കോടി ചെലവും ഉണ്ടെന്നും വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ 900 കോടിയും വായ്പാ തിരിച്ചടവിന് 300 കോടിയും വേണമെന്നുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചത്. 2,000 കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി നേരിടുന്നതെന്നും പറയുന്നു.

ഈ വർഷം 1370.09 കോടിയുടെയും അടുത്തവർഷം 1108.03 കോടിയുടെയും തൊട്ടടുത്ത വർഷം 1065.95 കോടിയുടെയും നഷ്ടമുണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ താരിഫ് തയാറാക്കിയിരിക്കുന്നത്. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള മൂന്നാമത്തെ ചാർജ് വർധനവാണ് വരാൻപോകുന്നത്. 2022 ജൂൺ 26നും 2023 നവംബർ ഒന്നിനും ചാർജ് വർധിപ്പിച്ചിരുന്നു. 10 പൈസ മുതൽ 90 പൈസ വരെയാണ് വർധിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരുന്ന ക്വാളിസിന് തീപിടിച്ചു; കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കാര്‍ പൂര്‍ണമായി കത്തിനശിച്ചു

Kerala
  •  2 hours ago
No Image

ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി; പി.പി ദിവ്യ ബി.ജെ.പിയിലേക്കോ?

Kerala
  •  2 hours ago
No Image

ദുബൈ 'റമദാൻ മാർക്കറ്റ്' ഇന്ന് മുതൽ; പൈതൃകവും സംസ്കാരവും കോർത്തിണക്കി വിപുലമായ ആഘോഷങ്ങൾ | Dubai Ramadan Market

Business
  •  2 hours ago
No Image

സൽമാൻ രാജാവ് ആശുപത്രി വിട്ടു

Saudi-arabia
  •  3 hours ago
No Image

അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

National
  •  3 hours ago
No Image

റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

Kerala
  •  4 hours ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  4 hours ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  5 hours ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  5 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  6 hours ago