അവസാന മത്സരം അവിസ്മരണീയമാക്കി റോബി കീന്‍
ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോററും ക്യാപ്റ്റനുമായ റോബി കീന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. ഒമാനെതിരായ ഗോളോടെ തന്റെ അവസാന മത്സരം അവിസ്മരണീയമാക്കിയാണ് 36കാരനായ കീന്‍ കളമൊഴിയുന്നത്. മത്സരത്തിന്റെ 30ാം മിനുട്ടിലായിരുന്നു കീനിന്റെ ഗോള്‍.
അയര്‍ലന്‍ഡിനായി 146 മത്സരങ്ങള്‍ കളിച്ച കീന്‍ 68 ഗോളുകള്‍ നേടിയിട്ടുണ്ട്. ലോക ഫുട്ബോളില്‍ നിലവിലുള്ള മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാള്‍ കൂടിയാണ് കീന്‍. യൂറോപ്യന്‍ രാജ്യങ്ങളിലെ സ്കോറര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് താരം. 2002ലെ ലോകകപ്പില്‍ അയര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ കീനായിരുന്നു ടോപ് സ്കോറര്‍. ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകളാണ് കീന്‍ നേടിയത്. ഡബ്ലിനിലെ സ്കൂള്‍ കുട്ടികളുടെ ടീമായ ക്രംലിന് യുനൈറ്റഡ് എഫ്.സിയിലൂടെയാണ് കീന്‍ പന്തു തട്ടി തുടങ്ങിയത്. 1990കളിലെ സുവര്‍ണ തലമുറ എന്നു വിളിക്കപ്പെട്ട അയര്‍ലന്‍ഡിന്റെ യൂത്ത് ഫുട്ബോളിലൂടെയാണ് കീന്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. പതിയെ ക്ലബ് തലത്തിലും തന്റെ മികവ് പ്രകടിപ്പിക്കാന്‍ കീനിന് സാധിച്ചു. ഇന്റര്മിലാന്, ടോട്ടനം, ലിവര്‍പൂള്‍ ക്ലബുകള്‍ക്ക് വേണ്ടിയും താരം കളിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."