രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്; പിന്‍മാറാതെ പ്രതിപക്ഷ നേതാവ്
ന്യൂഡല്‍ഹി: യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും സംഭലിലേക്ക്. രാഹുലും സംഘവും ഗാസിപൂരിലെത്തി. രാഹുല്‍ ഗാന്ധിയേയും സംഘത്തേയും പൊലിസ് അതിര്‍ത്തിയില്‍ തടഞ്ഞു. അതേസമയം, പിന്‍മാറില്ലെന്ന തീരുമാനത്തിലാണ് പ്രതിപക്ഷ നേതാവ്. അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യമാണെന്ന് റിപ്പോര്‍ട്ട്.
VIDEO | Police stop LoP Lok Sabha Rahul Gandhi (@RahulGandhi) and Congress MP Priyanka Gandhi Vadra (@priyankagandhi) at Ghazipur border in Delhi. The Congress leaders were on their way to violence-hit Sambhal in UP.
— Press Trust of India (@PTI_News) December 4, 2024
Prohibitory orders, including a ban on the entry of outsiders,… pic.twitter.com/zq0Pba67EV
ഷാഹി ജുമാ മസ്ജിദിന് മേല്‍ ഹിന്ദുത്വവാദികള്‍ അവകാശപ്പെട്ടതുമായി ബന്ധപ്പെട്ട് സംഭാലില്‍ നടന്ന പ്രതിഷേധത്തിന് നേരെ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ച് മുസ്‌ലിം യുവാക്കളുടെ വീടുകളും സന്ദര്‍ശിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
സംഭാലില്‍ സന്ദര്‍ശനം നടത്തുന്നതിന് നിലവില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കുണ്ട്. മുസ്‌ലിം ലീഗ് എം.പിമാരുടെ സംഘം സംഭാലിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും അവരെ വഴിയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
അതിനിടെ, സംഭല്‍ ശാഹി മസ്ജിദ് സംഭവത്തില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി മുസ്‌ലിം ലീഗ് എം.പിമാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ലീഗ് എം.പിമാര്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ ഒരു കൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്നും ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയതാണ് ഇതിന്റെയെല്ലാം തുടക്കമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും പാര്‍ലമെന്റ് പാര്‍ട്ടി നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
സംഭല്‍ വര്‍ഗീയ സംഘര്‍ഷത്തെ ചൊല്ലി ഇന്നലെ ലോക്‌സഭ ഇളകിമറിഞ്ഞിരുന്നു. അടിയന്തരമായി സംഭല്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി തിരികെ വന്ന ശേഷവും വിഷയം കത്തിനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."