HOME
DETAILS

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

  
December 05, 2024 | 4:23 PM

Centre to Cap Surge Pricing in India Inspired by Airline Ticket Price Model

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിൽ അടിക്കടിയുണ്ടാകുന്ന വർദ്ധനയ്ക്ക് തടയിടാനൊരുങ്ങി കേന്ദ്രസർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ ഒഴിവാക്കാൻ പോകുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. വ്യോമയാന ബിൽ ചർച്ചയ്ക്കിടെ രാജ്യസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിമാനടിക്കറ്റ് നിരക്കിലെ ക്രമക്കേടുകളും, നിരക്ക് വർദ്ധന തടയുന്നതിനുമാണ് സർക്കാർ നീക്കം. തോന്നുന്നത് പോലെ ഇനി നിരക്ക് വർദ്ധിപ്പിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി

വ്യാഴാഴ്ചയാണ് ഭാരതീയ വായുയാൻ വിധേയക് ബിൽ പാർലമെൻ്റ് പാസാക്കിയത്. 2010ലെ ഡി.ജി.സി.എ സർക്കുലർ അനുസരിച്ച് ഒരുമാസം മുൻപ് വിമാനകമ്പനികൾ ടിക്കറ്റ് നിരക്ക് ഡി.ജി.സി.എയെ അറിയിക്കണം, ഇതേ സർക്കുലറിൽ തന്നെയുള്ള വ്യവസ്ഥ അനുസരിച്ച് ഡി.ജി.സി.എക്ക് നൽകിയ നിരക്കിൽ വിമാനകമ്പനികൾ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളിൽ ഡി.ജി,സി,എയെ അറിയിച്ചാൽ മതിയാകും. ഈ വ്യവസ്ഥയാണ് പുതിയ ബില്ലിൽ നീക്കം ചെയ്യുന്നത്. അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വർദ്ധന തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ കണക്കുകൂട്ടൽ. വ്യവസ്ഥ നീക്കം ചെയ്യുന്നത് വഴി ഒരുമാസം മുൻപ് നൽകിയ നിരക്കിൽ വിമാനകമ്പനികൾക്ക് മാറ്റം വരുത്താൻ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

The Indian government plans to introduce a cap on surge pricing, drawing inspiration from the airline ticket price model, to prevent excessive price hikes and protect consumers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  5 days ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  5 days ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  5 days ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  5 days ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  5 days ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  5 days ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  5 days ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  5 days ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  5 days ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  5 days ago