HOME
DETAILS

ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് വിടചൊല്ലി കുവൈത്ത്

  
March 09, 2026 | 10:34 AM

kuwait pays tribute to soldiers killed in iran attack

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടെ വീരമൃത്യു വരിച്ച രണ്ട് ധീരജവാന്മാർക്ക് വൈകാരികമായ യാത്രയയപ്പ് നൽകി കുവൈത്ത്. ലാൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ-ഷറ, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മുജമ്മദ് എന്നിവരുടെ മയ്യിത്ത് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.

രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നതിനിടെയാണ് ഇരു ഓഫീസർമാരും രക്തസാക്ഷികളായത്. വൻ ജനക്കൂട്ടമാണ് പ്രിയപ്പെട്ട സൈനികർക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ദുഃഖാചരണത്തിന് നേതൃത്വം നൽകി. അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൾ വഹാബ് അൽ-വാഹിബ് ഉൾപ്പെടെയുള്ള ഉന്നത സുരക്ഷാ-സൈനിക ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

അതിർത്തി സുരക്ഷാ സേനയിലെ മികവുറ്റ ഉദ്യോഗസ്ഥരായിരുന്നു അൽ-ഷറയും അൽ-മുജമ്മദും. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനിടയിൽ ഇവർ കാട്ടിയ ധീരത വരുംതലമുറകൾക്ക് മാതൃകയാണെന്ന് ആഭ്യന്തര മന്ത്രാലയം അനുസ്മരിച്ചു. സൈനിക നേതാക്കൾക്ക് പുറമെ നൂറുകണക്കിന് സ്വദേശികളും വിദേശികളും സംസ്കാര ചടങ്ങുകളിൽ പങ്കുചേർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് ഇവർക്ക് ജീവൻ നഷ്ടമായത്. ഇവരുടെ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചു.

kuwait has paid tribute to soldiers who were killed during the recent iran attack, honoring their sacrifice and service to the nation. the country mourns the loss as regional tensions continue to rise across the gulf.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  3 days ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  3 days ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  3 days ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  3 days ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  3 days ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  3 days ago
No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  3 days ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  3 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  3 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  3 days ago