HOME
DETAILS

അവൻ ടീമിലുണ്ടായത് കൊണ്ട് മാത്രമാണ് ഇന്ത്യ ലോകകപ്പ് നേടിയത്: ഇർഫാൻ പത്താൻ 

  
March 09, 2026 | 10:21 AM

Former Indian cricketer Irfan Pathan has praised Sanju Samson

ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം. സഞ്ജു പ്ലെയിങ് ഇലവനിൽ ഭാഗമായിരുന്നില്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് വിജയിക്കാൻ സാധിക്കില്ലായിരുന്നുവെന്നാണ് ഇർഫാൻ പത്താൻ പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. 

''ലോകകപ്പിൽ സഞ്ജു സാംസൺ വീണ്ടും പ്ലെയിങ് ഇലവനെ ഭാഗമായില്ലായിരുന്നെങ്കിൽ ഇന്ത്യ ഈ ലോകകപ്പ് വിജയിക്കുമായിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മികച്ച ഇന്നിങ്‌സും ഇംഗ്ലണ്ടിനെതിരെ മികച്ച ഇന്നിങ്‌സും ഫൈനലിൽ മൂന്നാം അർദ്ധ സെഞ്ച്വറി നേടുന്നതും നമ്മൾ കണ്ടു. നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിരുന്നു. ഒരിക്കലും ധൈര്യം കൈവിടരുത് നിങ്ങളുടെ ജോലി തുടരുക. സഞ്ജു സാംസണിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം ലഭിച്ചു'' ഇർഫാൻ പത്താൻ പറഞ്ഞു. 

ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. 

വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ  42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.

ടി-20 ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി മാറിയും സഞ്ജു റെക്കോർഡ് സ്വന്തമാക്കി. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. 2014 ടി-20 ലോകകപ്പിൽ വിരാട് കോഹ്‌ലി നേടിയ 319 റൺസായിരുന്നു ഇതിന് മുമ്പ് ഈ നേട്ടത്തിലുണ്ടായിരുന്നത്. 

Former Indian cricketer Irfan Pathan has praised Malayali superstar Sanju Samson for his brilliant performance for India in the T20 World Cup. He said that if Sanju was not part of the playing XI, India would not have been able to win the World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓപ്പറേഷൻ എപിക് ഫ്യൂറി' ഇസ്റാഈലിന് വേണ്ടി; ഇറാനുമായുള്ള യുദ്ധത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്ക

International
  •  a day ago
No Image

ഗൾഫ് മേഖലയിൽ 'ആഭ്യന്തര യുദ്ധ' ഭീഷണി; സ്ലീപ്പർ സെല്ലുകൾക്കെതിരെ ജാഗ്രത വേണമെന്ന് ദുബൈ ഫോറത്തിൽ മുന്നറിയിപ്പ്

uae
  •  a day ago
No Image

അസൂറികളെ ഉയിർത്തേഴുനേൽപ്പിക്കാൻ ഗ്വാർഡിയോള എത്തുന്നു? ഇറ്റാലിയൻ ഫുട്ബോളിൽ വൻ അഴിച്ചുപണിക്ക് സാധ്യത

Football
  •  a day ago
No Image

നെതന്യാഹുവിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; ചികിത്സ പൂർത്തിയാക്കിയത് അതീവ രഹസ്യമായി

International
  •  a day ago
No Image

ലെബനനിൽ കൊല്ലപ്പെട്ട മുസ്‌ലിം ബാലന്റെ ചിത്രം കയ്യിലുണ്ട്; മനുഷ്യജീവൻ കവരുന്നത് അന്യായമാണ്; ട്രംപിന് മറുപടിയുമായി മാർപാപ്പ

International
  •  a day ago
No Image

മാവോയിസ്റ്റ് പാത ഉപേക്ഷിച്ച് 18-കാരി കീഴടങ്ങി; 25,000 രൂപ അടിയന്തര ധനസഹായം നൽകി തെലങ്കാന സർക്കാർ

National
  •  a day ago
No Image

വിശപ്പിനെതിരെ യുഎഇയുടെ കരുതൽ; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഡേറ്റ് ഫാക്ടറി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

uae
  •  a day ago
No Image

കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; അമ്മയ്ക്ക് പിന്നാലെ മകനും പിടിയിൽ

crime
  •  a day ago
No Image

'ഞാൻ തോറ്റു പപ്പാ.. നിങ്ങൾ ജയിച്ചു, ഇങ്ങനെയൊരു പിതാവിനെ ആർക്കും കിട്ടാതിരിക്കട്ടെ'; പിതാവിന്റെ പീഡനങ്ങളിൽ മനംനൊന്ത് യുവ അഭിഭാഷകൻ ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

ബഹ്‌റൈനിൽ താപനില കുറയുന്നു; കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

bahrain
  •  a day ago