HOME
DETAILS

സിഗരറ്റ് നൽകാൻ വൈകി; കടയ്ക്കുള്ളിൽ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ച് മൂന്നംഗ സംഘം, മർദ്ദിച്ച് അവശനാക്കിയ ശേഷം സിഗരറ്റ് എടുപ്പിച്ചു

  
March 09, 2026 | 7:51 AM

brutal attack against young man who delay cigarette-delivery koochi

കൊച്ചി: സിഗരറ്റ് ചോദിച്ചപ്പോൾ നൽകാൻ വൈകിയതിന് കടയിലെ ജീവനക്കാരനെ തല്ലിച്ചതച്ച് മൂന്നംഗ സംഘം. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദനമേറ്റത്. കൊച്ചി വൈറ്റിലയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. യുവാവിനെ മൂന്നംഗ സംഘം മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മർദ്ദനത്തോടൊപ്പം പ്രതികൾ ഭീഷണി മുഴക്കുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ വൈകിട്ട് കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നൽകാൻ കുറച്ച് സമയം വൈകിയതോടെ സംഘം അകത്തേക്ക് കയറി ആക്രമിക്കുകയായിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ യുവാവിനെ നിലത്തിട്ടു ചവിട്ടുന്നതും ഇടിക്കുന്നതും കാണാം. തെറി വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. സംഘത്തിന്റെ ആക്രമണം തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരെ തടഞ്ഞ് നിർത്തിയാണ് അപകടം. എന്നാൽ കാഴ്ചക്കാർ ഏറെയുണ്ടായെങ്കിലും ആരും ഇടപെട്ടില്ല. 

പാലക്കാട് സ്വദേശി കൊച്ചിയിൽ വന്ന് അധികം കളിക്കണ്ട, ഞങ്ങൾ നാട്ടുകാരാണ് തുടങ്ങിയ കാര്യങ്ങളും ഒപ്പം തെറിയും പറഞ്ഞായിരുന്നു ആക്രമണം. മർദ്ദനമേറ്റ് അവശനായ യുവാവിനെകൊണ്ട് തന്നെ സിഗരറ്റ് എടുപ്പിച്ച് വലിച്ചാണ് ഇവർ സ്ഥലത്ത് നിന്ന് പോയത്. സംഭവത്തിൽ കേസെടുത്ത കടവന്ത്ര പൊലിസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  4 days ago
No Image

എൻ.ഇ.പി നടപ്പാക്കിയില്ലെങ്കിലും കേരളത്തിന് 99.27 കോടി അനുവദിച്ചു; സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  4 days ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് ദുരന്തം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയേക്കും; സർക്കാർ നിലപാട് കാത്ത് ദേവസ്വങ്ങൾ

Kerala
  •  4 days ago
No Image

വാൽപ്പാറ അപകടം: മരണസംഖ്യ 10 ആയി; ചികിത്സയിലായിരുന്ന ഡ്രൈവർ നൗഷാദ് അലി മരിച്ചു; മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം

Kerala
  •  4 days ago
No Image

വിധിദിനം നാളെ: തമിഴ്നാടും ബംഗാളും പോളിങ് ബൂത്തിലേക്ക്

National
  •  4 days ago
No Image

ബഹ്‌റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ഹൃദയാഘാതംമൂലം അന്തരിച്ചു

bahrain
  •  4 days ago