HOME
DETAILS

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

  
Web Desk
December 13 2024 | 02:12 AM

Truck Accident in Palakkads Kalladikode Claims Four Students Lives Driver Arrested

മണ്ണാര്‍ക്കാട് (പാലക്കാട്): കല്ലടിക്കോട് പനയംപാടത്ത് പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കുമേല്‍ ലോറി മറിഞ്ഞ് നാലുപേര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ പ്രജീഷ് ജോണ്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ പ്രജീഷിനെ കല്ലടിക്കോട് പൊലിസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ പിന്‍വശമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് സിമന്റ് ലോറി വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും കല്ലടിക്കോട് പൊലിസും അറിയിച്ചു.

അതേസമയം, റോഡിന്റെ അപാകതയാണ് പനയംപാടത്തെ തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന നാട്ടുകാരുടെ പരാതിയില്‍ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള യോഗത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മറ്റ് ജനപ്രതിനിധികള്‍, നാട്ടുകാരുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കും. രാവിലെ 11ന് കലക്ടറേറ്റില്‍ വച്ചാണ് യോഗം.

ഇന്നലെ വൈകിട്ട് 3.45നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം. പാലക്കാടുനിന്ന് മണ്ണാര്‍ക്കാട്ടേക്കു വരികയായിരുന്ന സിമന്റ് കയറ്റിയ ലോറിയാണ് കുട്ടികള്‍ക്കു മുകളിലേക്ക് മറിഞ്ഞത്. എതിര്‍ദിശയില്‍ വരികയായിരുന്ന പ്രജീഷിന്റെ ലോറി സിമന്റ് ലോറിയില്‍ തട്ടിയതാണ് അപകട കാരണം. 

കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളും ചെറുള്ളി സ്വദേശികളും സുഹൃത്തുക്കളുമായ പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാം ഫാരിസ ദമ്പതികളുടെ മകള്‍ പി.എ ഇര്‍ഫാന ഷെറിന്‍ (13), പേട്ടേത്തൊടി അബ്ദുള്‍ റഫീഖ്  ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ (12), കലവലിങ്ങല്‍ അബ്ദുള്‍ സലീം  നബീസ ദമ്പതികളുടെ മകള്‍ കെ.എം നിദ ഫാത്തിമ (13), അത്തിക്കല്‍ ഷറഫുദ്ദീന്‍  സജ്‌ന ദമ്പതികളുടെ മകള്‍ എ.എസ് അയിഷ (13) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

നിയന്ത്രണംവിട്ട സിമന്റ് ലോറി ദേശീയപാതയോരത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ലോറിയില്‍നിന്ന് സിമന്റ് ചാക്കുകള്‍ മാറ്റി കുട്ടികളെ പുറത്തെടുക്കാനായുള്ള ശ്രമങ്ങളാരംഭിച്ചു. അഗ്‌നിരക്ഷാസേനയും പൊലിസും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. ഉടന്‍ ആംബുലന്‍സുകളില്‍ തച്ചമ്പാറയിലേയും മണ്ണാര്‍ക്കാട് വട്ടമ്പലത്തേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ി. 
കാസര്‍കോട് സ്വദേശികളായ സിമന്റ് ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെ ഇന്നലെ തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തില്‍ വര്‍ഗീസിന്റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരുക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ലോറി ബ്രേക്ക് ചെയ്‌തെങ്കിലും ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം നിയന്ത്രിക്കാനായില്ലെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.

A tragic accident occurred in Kalladikode, Palakkad, where a cement truck overturned on students returning from an exam, resulting in four fatalities. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  18 hours ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  18 hours ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  18 hours ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  18 hours ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  20 hours ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  20 hours ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  21 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  a day ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  a day ago

No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  a day ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  a day ago
No Image

'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി

National
  •  a day ago
No Image

ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  a day ago