HOME
DETAILS
MAL
രമ്യ വധം: 16 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി
backup
September 01 2016 | 23:09 PM
തലശ്ശേരി: പയ്യന്നൂരിലെ ലോഡ്ജില്‍ ഭാര്യയെ കെട്ടിതൂക്കി കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് 16 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായത്. വിസ്താരം ഇന്നും തുടരും.കേസിലെ ഒന്നാം സാക്ഷിയായ ലോഡ്ജ് മാനേജര്‍ ആലിക്കുഞ്ഞ് രോഗബാധിതനായി കിടപ്പിലായതിനാല്‍ ഇയാളുടെ വിസ്താരം മാറ്റി വെച്ചിരിക്കുകയാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഷമ്മികുമാറിന്റെ സഹോദരന് ലതീഷ്കുമാര്‍, അമ്മ പത്മാവതി എന്നിവരുള്‍പ്പെടയാണ് പ്രൊസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചത്. 2010 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."