HOME
DETAILS

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

  
കെ.പി ഖമറുൽ ഇസ്‌ലാം 
December 15, 2024 | 4:11 AM

Plus Maths Practical Test Students and teachers are worried

കുറ്റിപ്പുറം:  പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ഈ വർഷം മുതൽ സോഫ്റ്റ് വെയർ ഉപോഗിച്ച് ആരംഭിക്കുന്ന ഹയർ സെക്കൻഡറി ഗണിതം പ്രാക്ടിക്കൽ പരീക്ഷയുടെ പരിശീലനം ലഭിക്കാതെ വിദ്യാർഥികളും അധ്യാപകരും. 2025 ജനുവരി 22 മുതൽ തുടങ്ങുന്ന ഗണിതം പ്രാക്ടിക്കൽ പരീക്ഷയുടെ സോഫ്റ്റ് വെയർ പരിശീലനം ലഭിക്കാത്തതാണ് വിദ്യാർഥികളെയും അധ്യാപകരെയും ഒരു പോലെ ആശങ്കയിലാക്കുന്നത്.
അടുത്ത മാസം പ്രാക്ടിക്കൽ പരീക്ഷ തുടങ്ങാനിരിക്കെ 2023ൽ പ്ലസ്‌വൺ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പോലും പുതിയ സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്തുകയോ  പരിശീലനം നൽകുകയോ ചെയ്തിട്ടില്ലെന്നാതാണ് ആശങ്കയ്ക്ക് കാരണം.

ഒട്ടുമിക്ക ഹയർ സെക്കൻഡറി ഗണിതാധ്യാപകർക്കും സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പ്രാക്ടിക്കൽ പരീക്ഷയുടെ ഓഫ്‌ലൈൻ പരിശീലനവും ലഭിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പല അധ്യാപകർക്കും ഓൺലൈൻ ക്ലാസ് ലഭിച്ചത്. പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓൺലൈൻ പരിശീലനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരിട്ടുളള ട്രെയിനിങ് ഇല്ലാതെ ഓഫ്‌ലൈനിൽ മാത്രം ഒതുക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

അധ്യാപകർക്ക് വേണ്ടത്ര ട്രെയിനിങ് ലഭിക്കാത്തത് മൂലം സോഫ്റ്റ് വെയറിൽ പ്രാക്ടിക്കൽ പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്ക് കൃത്യമായ പരിശീലനം നൽകാനും ഇവർക്ക് കഴിഞ്ഞിട്ടില്ല. പല സ്‌കൂളുകളിലും ലാപ്ടോപ്പ് സൗകര്യം ലഭ്യമല്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. മിനിമം 20 വിദ്യാർഥികൾക്ക് ഒരേസമയം പരീക്ഷയ്ക്കുളള ലാപ്ടോപ്പുകളും ഒരു അഡ്മിൻ ലാപ്ടോപ്പും ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ സൗകര്യങ്ങൾ മിക്ക സ്‌കൂളുകളിലും ഇല്ല. 

ധൃതിപിടിച്ച് ഗണിതം പ്രാക്ടിക്കൽ പരീക്ഷ സോഫ്റ്റ് വെയറിലേക്ക് മാറ്റിയതിന്റെ ആശങ്ക അധ്യാപകരും മലപ്പുറം ചൈൽഡ് ഫ്രണ്ട്‌ലി ഓർഗനൈസേഷൻ പ്രവർത്തകരും പങ്ക് വയ്ക്കുന്നു. ഓർഗനൈസേഷൻ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനവും നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുദ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  18 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  18 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  18 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  18 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  18 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  18 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  18 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  18 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  18 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  19 days ago