HOME
DETAILS

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

  
Web Desk
December 15 2024 | 16:12 PM

Mumbai Wins Syed Mushtaq Ali Trophy Defeats Madhya Pradesh by 5 Wickets

ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്. ഫൈനലിൽ മധ്യ പ്രദേശിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് മുംബൈയുടെ ജയം. മധ്യപ്രദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തപ്പോള്‍ മുംബൈ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് (48), അജിന്‍ക്യ രഹാനെ (37) എന്നിവരുടെ ഇന്നിങ്സുകളാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്.

15 പന്തില്‍ പുറത്താവാതെ 36 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച സൂര്യന്‍ഷ് ഷെഡ്ജെ, അങ്ക്ലോകര്‍ (6 പന്തില്‍ 16*), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (ഒമ്പത് പന്തില്‍ 16) എന്നിവരെല്ലാം ചേർന്ന് മുംബൈയുടെ വിജയം അനായാസമാക്കി.

 നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന് ക്യാപ്റ്റന്‍ രജത് പടിധാറിന്റെ (40 പന്തില്‍ പുറത്താവാതെ 81) ഇന്നിങ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 23 റണ്‍സെടുത്ത സുബ്രാന്‍ഷു സേനാപതിയാണ് മധ്യപ്രദേശ് നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്. മുംബൈ നിരയില്‍ ഷാര്‍ദുല്‍ താക്കൂര്‍, റോയ്സ്റ്റണ്‍ ഡയാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Mumbai emerged victorious in the Syed Mushtaq Ali Trophy, defeating Madhya Pradesh by 5 wickets to claim the championship title.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക

National
  •  4 days ago
No Image

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

National
  •  4 days ago
No Image

സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബ​ഗാനെതിരെ മൂന്ന് ​ഗോളിന്റെ തോൽവി

Football
  •  4 days ago
No Image

വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

Kerala
  •  4 days ago
No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  4 days ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  4 days ago
No Image

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

Kerala
  •  4 days ago
No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  4 days ago