HOME
DETAILS

ഉരുവച്ചാല്‍ ശിവപുരം റോഡില്‍ 'കുട്ടി'ഡ്രൈവര്‍മാര്‍ വിലസുന്നു

  
backup
September 01 2016 | 23:09 PM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf


ഉരുവച്ചാല്‍: ലൈസന്‍സ് ഇല്ലാതെ കുട്ടി ഡ്രൈവര്‍മാര്‍ വാഹനവുമായി ചീറിപ്പായുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. രാപകല്‍ ഭേദമില്ലാതെയാണ് ഇവര്‍ ബൈക്കുമായി വിലസുന്നത്. സ്‌കൂള്‍ സമയത്താണ് ഉരുവച്ചാല്‍ ശിവപുരം റോഡ് കുട്ടി ഡ്രൈവര്‍മാരുടെ അഭ്യാസ ട്രാക്കായി മാറുന്നത്.
സ്‌കൂളില്‍ പോകാന്‍ ബൈക്ക് ഉപയോഗിക്കുന്ന കുട്ടികള്‍ അമിതവേഗതയില്‍ മൂന്നുപേരെ വരെ കയറ്റിയാണ് യാത്ര ചെയ്യുന്നത്. ലൈസന്‍സോ ഹെല്‍മറ്റോ ഇല്ലാതെ പരസ്യമായി നിയമം ലംഘിച്ച് ബൈക്കില്‍ ചെത്തുന്ന ഇത്തരക്കാര്‍ മൈനര്‍ പരിധിയില്‍ വരുന്നതിനാല്‍ നിയമപരമായി നേരിടാന്‍ കഴിയാത്തതും പൊലിസിനെ വലയ്ക്കുന്നു. ഇരുചക്ര വാഹന യാത്രക്കാരെ ഓടിച്ചിട്ടു പിടിക്കാന്‍ പാടില്ലെന്ന നിയമവും പൊലിസിന്റെ കൈകള്‍ക്ക് കൂച്ചു വിലങ്ങിടുന്നു. പൊലിസ് കൈകാണിക്കുമ്പോള്‍ അമിതവേഗത്തില്‍ പറക്കുന്ന ഇവരുടെ ബൈക്കിന്റെ നമ്പര്‍ പോലും നോട്ടുചെയ്യാന്‍ പൊലിസിന് പറ്റാറില്ല. ചിലര്‍ നമ്പര്‍ പ്ലേറ്റില്‍ ചെളിയോ കരി ഓയിലോ തേച്ചായിരിക്കും യാത്ര. ചില ബൈക്കിന് വ്യാജ നമ്പര്‍ പ്ലേറ്റായിരിക്കും ഉണ്ടാകുക. നമ്പര്‍പ്ലേറ്റ് പോലും ഇല്ലാത്ത ബൈക്കുകളും കുട്ടി ഡ്രൈവര്‍മാര്‍ റോഡിലിറക്കുന്നുണ്ട്. തങ്ങളുടെ മക്കള്‍ ബൈക്കില്‍ ചെത്തി നടക്കുന്നത് അഭിമാനമായി കരുതുന്ന ചില മാതാപിതാക്കള്‍ എത്ര വിലകൊടുത്തും കുട്ടികള്‍ക്ക് ബൈക്ക് വാങ്ങിക്കൊടുക്കുന്നതാണ് കുട്ടികളെ ഇത്തരം പ്രവണതകള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടി ഡ്രൈവര്‍മാരുടെ അമിതവേഗത മറ്റു ഡ്രൈവര്‍മാര്‍ക്കും ഭീഷണിയാകുന്നുണ്ട്. ശിവപുരം ഉരുവച്ചാല്‍ റോഡിലിറങ്ങുന്ന കുട്ടിഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ അധികൃതര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ നിരത്തുകളിലെ ദാരുണമരണങ്ങള്‍ വര്‍ധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

രക്തസമ്മര്‍ദ്ദം ഉയര്‍ന്നു; പി.പി ദിവ്യ ചികിത്സ തേടി, ജാമ്യഹരജിയില്‍ നിര്‍ണായക വിധി ഉടന്‍

Kerala
  •  2 months ago
No Image

1.97 ലക്ഷം വീടുകൾ നിർമിക്കാൻ കേരളം കോടികൾ കണ്ടെത്തണം- ഭവന പദ്ധതിയിൽ കേന്ദ്രത്തിന്റെ ഇരുട്ടടി

Kerala
  •  2 months ago
No Image

110ലേറെ ജീവന്‍ കവര്‍ന്ന പുറ്റിങ്ങല്‍; കേരളത്തെ നടുക്കിയ വെടിക്കെട്ടപകടം 

Kerala
  •  2 months ago
No Image

പിടിതരാതെ കുതിച്ച് സ്വര്‍ണവില;  ഇന്ന് പവന് 59,000, ഗ്രാമിന് 7,375 

Business
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: രുചിയിടം, കൊച്ചിൻ കഫെ, സ്വാദിടം- രുചിക്കൂട്ടുമായി 12 ഭക്ഷണവിതരണ പന്തലുകൾ

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കുറഞ്ഞു

Weather
  •  2 months ago
No Image

മികച്ച യുവ ഫുട്ബാള്‍ താരത്തിനുള്ള കോപ ട്രോഫി പുരസ്‌കാരം ലമീന്‍ യമാലിന്

Football
  •  2 months ago
No Image

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത  റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം

Kerala
  •  2 months ago
No Image

ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം രോഡ്രിക്ക്; നേട്ടം വിനീഷ്യസ് ജൂനിയറിനെ മറികടന്ന്

Football
  •  2 months ago