HOME
DETAILS

'ബിജെപിയുടെ നിലപാട് അംബേദ്കര്‍ വിരുദ്ധം', സഭയില്‍ ഇന്ന് പശ്‌നമുണ്ടാക്കിയത് അദാനി വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്

  
Avani
December 19 2024 | 12:12 PM

BJPs position is anti-Ambedkar which caused a stir in the House today to avoid discussing the Adani issue Congress with criticism

ന്യൂഡല്‍ഹി: ഡോ.ബി.ആര്‍ അംബേദ്കറെ അപമാനിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വസ്തുതാവിരുദ്ധവും ദുരന്തവുമായ പ്രസ്താവനകള്‍ നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഖാര്‍ഗെ പറഞ്ഞു. 

അതേസമയം ഇന്ന് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും ബിജെപി നേതാക്കളെ ആക്രമിച്ചെന്നുമുള്ള വാദം അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേയും പ്രതികരണം. 

അംബേദ്കറുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഇന്ന് പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തുകയും കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചെന്ന് ബിജെപി നേതാക്കള്‍ പരാതിപ്പെടുകയുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി നേതാക്കളാണ് ആക്രമിച്ചതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

തന്നെ തള്ളിയിട്ടെന്ന് കാണിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തുനല്‍കി. മകരദ്വാറിലൂടെ നടന്നുവരികയായിരുന്ന തന്നെ ബി.ജെ.പി എം.പിമാര്‍ ചേര്‍ന്ന് തള്ളിയിട്ടെന്നാണ് കത്തില്‍ പറയുന്നത്. വീണതോടെ തന്റെ ശസ്ത്രക്രിയ നടത്തിയ കാല്‍മുട്ടിന് പരുക്ക് പറ്റിയെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചു. തനിക്കെതിരായ അതിക്രമത്തില്‍ കുറ്റക്കാരായ ബിജെപി എംപിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ലോകസഭാ സ്പീക്കറോട് ഖാര്‍ഗെ ആവശ്യപ്പെട്ടു.

എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ തള്ളിയതായു പ്രതാപ് സാരംഗി ആരോപിച്ചു. 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago