HOME
DETAILS

കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ ഭൂമി കൈയേറിയതായി പരാതി

  
Web Desk
December 21, 2024 | 1:23 PM

Complaint that the land of Kuttichira Jumuat mosque has been encroached upon

കോഴിക്കോട്: കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി ടൗണ്‍ പൊലിസില്‍ പരാതി. 1905 മുതല്‍ വലിയ ഖാസി വിഭാഗം ഉപയോഗിച്ച കുറ്റിച്ചിറയിലെ കെട്ടിടവും സ്ഥലവുമാണ് മുസ്‌ലിം ഫ്രന്റ്‌സ് സൊസൈറ്റിയുടെ പേരില്‍ ചില ആളുകള്‍ കൈയേറിയതായി പരാതി നല്‍കിയത്.
ജുമുഅത്ത് കമ്മിറ്റി ഭാരവാഹി കൂടിയായ എസ് എം ബഷീര്‍ ഹാജിയുടെ കൈവശമുള്ള എട്ട് സെന്റ് സ്ഥലത്താണ് കെട്ടിടം. ഫ്രന്റ്‌സ് സൊസൈറ്റിയുടേയും മഹല്ലിന്റേയും പ്രസിഡന്റായിരുന്ന അദ്ദേഹം 1997ല്‍ ഫ്രന്റ്‌സ് സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കെട്ടിടവും എട്ട് സെന്റ് സ്ഥലവും മഹല്ല് കമ്മിറ്റിക്ക് നല്‍കി. കുറ്റിച്ചിറ ജുമുഅ മസ്ജിദ് കമ്മിറ്റി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്ററും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഏതാനും പേര്‍ മുസ്‌ലിം ഫ്രന്റ്‌സ് സൊസൈറ്റി പുനരുജ്ജീവിപ്പിച്ചതായി അവകാശപ്പെടുകയും ഈ കെട്ടിടം കൈയടക്കുകയുമാണ്. ഇതിനെതിരെ മഹല്ല് കമ്മിറ്റി വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. മറു വിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതിനിടയിലാണ് ഫ്രണ്ട്‌സ് സൊസൈറ്റി അംഗങ്ങളെന്ന് അവകാശപ്പെടുന്നവര്‍ സ്ഥലത്തെ മരങ്ങള്‍ മുറിച്ച് മാറ്റിയത്. ഇതിനെതിരെയാണ് പൊലിസില്‍ പരാതി നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  a day ago
No Image

ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം

crime
  •  a day ago
No Image

മൊബൈൽ ഫോൺ വായ്പാ തിരിച്ചടവ് മുടങ്ങി; താമരശ്ശേരിയിൽ യുവാവിനെ ഫൈനാൻസ് ജീവനക്കാർ കത്തികൊണ്ടു കുത്തി പരിക്കേൽപ്പിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

crime
  •  a day ago
No Image

2025ലെ ഏറ്റവും മികച്ച ഷോപ്പിങ് ഓഫറുകളുമായി ലുലു

uae
  •  a day ago
No Image

ഷാർജയിൽ ഇമാമിനും മുഅദ്ദിനും സർക്കാർ പദവിയും ശമ്പളവും

uae
  •  a day ago
No Image

വിവാഹത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചു; 39കാരിയായ നഴ്‌സിനെ കഴുത്തറുത്ത് കൊന്ന് സഹപ്രവർത്തകൻ; മോഷണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം

crime
  •  a day ago
No Image

എസ്.ഐ.ആർ; ഹിയറിങ് ഒറ്റത്തവണ ഹാജരായില്ലെങ്കിൽ പുറത്ത്

Kerala
  •  a day ago
No Image

ബിജെപി നേതാവ് തന്നെ കൊല്ലും; ജീവന് ഭീഷണിയെന്ന് ഉന്നാവോ അതിജീവിത

crime
  •  a day ago
No Image

ശബരിമല സ്വർണ്ണക്കടത്ത്: ഡി മണിയുടെ മൊഴികളിൽ ദുരൂഹത; നിസ്സഹകരണം അന്വേഷണ സംഘത്തെ കുഴക്കുന്നു

crime
  •  a day ago
No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  a day ago