HOME
DETAILS

ഇങ്ങനെയൊരു സംഭവം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ഇവർ ഇന്ത്യയുടെ വന്മതിലുകൾ

  
Sudev
December 28 2024 | 07:12 AM

Washington Sunder and Nithish Kumar Reddy Create a New Historical Incident in Indian Test Cricket

മെൽബൺ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. കളി നിർത്തുമ്പോൾ ഇന്ത്യ 358 റൺസിന്‌ ഒമ്പത് വിക്കറ്റുകൾ എന്ന നിലയിലാണ്. മൂന്നാം ദിനത്തിൽ ഇന്ത്യൻ നിരയിൽ സെഞ്ച്വറി നേടി നിതീഷ് കുമാർ റെഡ്ഢിയും അർദ്ധ സെഞ്ച്വറി നേടി വാഷിംഗ്ടൺ സുന്ദറുമാണ് തിളങ്ങിയത്. 

ഇരുതാരങ്ങളുടെയും മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ പിറവിയെടുക്കാത്ത ഒരു സംഭവവികാസമാണ് മെൽബണിൽ നടന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലും ഇറങ്ങിയ രണ്ട് ഇന്ത്യൻ താരങ്ങൾ 150+ പന്തുകൾ നേരിടുന്നത്. വാഷിംഗ്ടൺ സുന്ദർ 162 പന്തുകൾ നേരിട്ടുകൊണ്ടാണ് തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. നിതീഷ് കുമാർ റെഡ്ഢി 176 പന്തുകളുമാണ് ഇതുവരെ നേരിട്ടിട്ടുള്ളത്. പത്തു ഫോറുകളും ഒരു സിക്സുമാണ് നിതീഷ് നേടിയത്.

ഇരുവരും ചേർന്ന് 127 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 221 റൺസിന്‌ ഏഴു വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കെയാണ് ഇരുവരും മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റുകയായിരുന്നു. രണ്ടാം ദിനത്തിൽ  യശ്വസി ജെയ്‌സ്വാളും അർദ്ധ സെഞ്ച്വറി നേടിയിരുന്നു. 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്‌ലി 86 പന്തിൽ 36 റൺസും കെഎൽ രാഹുൽ 42 പന്തിൽ 24 റൺസും നേടി നിർണായകമാവുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  7 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  7 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  7 days ago