HOME
DETAILS

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, രണ്ട് പേരെ രക്ഷപ്പെടുത്തി

  
December 29 2024 | 05:12 AM

179 Feared Dead 2 Rescued After Plane Crashes On South Korea Runway

സോള്‍: ദക്ഷിണ കൊറിയയിലുണ്ടായ വിമാനാപകടത്തില്‍ 179 യാത്രക്കാര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. രണ്ട് പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

181 പേരുമായി സഞ്ചരിച്ച വിമാനം ലാന്‍ഡിംഗിനിടെയാണ് അപകടത്തില്‍പെട്ടത്. ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9.03 നാണ്  സംഭവം. യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ജെജു എയര്‍ വിമാനം 2216 തായ്ലന്‍ഡില്‍ നിന്ന് മടങ്ങുമ്പോള്‍ സൗത്ത് ജിയോല്ല പ്രവിശ്യയില്‍ വച്ചാണ് അപകടമുണ്ടായത്.

crasjk.jpg

ബെല്ലി ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് തീപിടിക്കുകയായിരിന്നു. വിമാനത്തില്‍ പക്ഷിയിടിച്ചതും ലാന്‍ഡിങ് ഗിയറിന് വന്ന തകരാറും പ്രതികൂല കാലാവസ്ഥയുമാണ് അപകടകാരണം എന്നാണ് സൂചന. വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ 175 പേര്‍ യാത്രക്കാരും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്. 

crash.jpg

വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. റണ്‍വെക്ക് മുകളില്‍ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ലീ​ഗിൽ സിറ്റിയും - റയലും നേർക്കുനേർ

Football
  •  a day ago
No Image

പാവം ഇനി ജീവിതത്തിൽ സ്പീക്കർ ഫോണിൽ സംസാരിക്കില്ല; എട്ടിന്റെ പണിയല്ലേ കിട്ടിയത്

International
  •  a day ago
No Image

കനത്ത ചൂട്: ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

Kerala
  •  a day ago
No Image

'ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടണമെങ്കില്‍ കോലിയും രോഹിത്തും വിചാരിക്കണം'; പ്രവചനവുമായി മുൻ താരം

Cricket
  •  a day ago
No Image

മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ​ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്

International
  •  a day ago
No Image

കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം; പുതിയ പദ്ധതിയുമായി ഷാര്‍ജ

uae
  •  a day ago
No Image

Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ് 

Business
  •  a day ago
No Image

​ഗതാ​ഗത നിയമലംഘനം, യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  a day ago
No Image

8 മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; 2 വര്‍ഷം മുന്‍പ് മുലപ്പാല്‍ കുടങ്ങി ആദ്യകുട്ടിയും, ദുരൂഹതയെന്ന് പിതാവ്

Kerala
  •  a day ago
No Image

യുഎഇയിലെ പ്രൊബേഷൻ കാലയളവ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം

uae
  •  a day ago