HOME
DETAILS

നമുക്ക് ജാതി ഇല്ല വിളംബരം: സ്വാഗത സംഘ രൂപീകരണം നാളെ

  
backup
September 02 2016 | 01:09 AM

%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%82%e0%b4%ac%e0%b4%b0


തൃശൂര്‍: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബര പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണം ജില്ലയില്‍ നാളെ ഉച്ചയ്ക്ക് 12ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും.
കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ടൂറിസം-സഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, എം.പി. മാര്‍, എം.എല്‍.എ. മാര്‍, ജില്ലാ കലക്ടര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, യുവജനസംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍, പെന്‍ഷന്‍കാരുടെ സംഘടനകള്‍, മഹിളാ സംഘടനകള്‍ മുതലായവര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 21 ന് ഗുരുദേവന്റെ സമാധി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം സെനറ്റ് ഹാളില്‍ വൈകിട്ട് നിര്‍വഹിക്കും.
തുടര്‍ന്ന് ജില്ലാതല പരിപാടികളും നടക്കും. ഒക്‌ടോബറോടെ ജില്ലാതല പരിപാടികള്‍ പൂര്‍ത്തിയാകും. നവംബറോടെ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക സഹകരണത്തോടെ താലൂക്ക് പരിപാടികളും കുടുംബസംഗമങ്ങളും നടക്കും. ഗുരുവിന്റെ കൈയൊപ്പ് പതിച്ച കലണ്ടറുകള്‍, പോസ്റ്ററുകള്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കി നല്‍കും. നമുക്ക് ജാതി ഇല്ല വിളംബര പ്രഖ്യാപന സന്ദേശം എല്ലാ വീടുകളിലും എത്തിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സാംസ്‌കാരിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവ സംയുക്തമായിട്ടാണ് ജില്ലയില്‍ പരിപാടി സംഘടിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  8 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  8 days ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  8 days ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  8 days ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  8 days ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  8 days ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  8 days ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  8 days ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  8 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  8 days ago