ട്രെയിന്‍ അപകടത്തിനു ശേഷം ട്രെയിനുകള്‍ വൈകി ഓടുന്നത് യാത്രക്കാര്‍ക്ക് ദുരിതം
ഷൊര്‍ണൂര്‍: അങ്കമാലി കറുകുറ്റിയിലെ ട്രെയിന്‍ അപകടത്തിനു ശേഷം ട്രെയിനുകള്‍ വൈകി ഓടുന്നത് യാത്രക്കാര്‍ക്ക് ദുരിതം ഇരട്ടിച്ചു. ഒട്ടുമിക്ക ട്രെയിനുകളും അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. കൃത്യ സമയത്ത് സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തേണ്ട ജീവനക്കാരും തൊഴിലാളികളും മറ്റു യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
അപകടത്തിനു ശേഷം ഷൊര്‍ണൂര്‍-എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ വേഗത കുറച്ചാണ് ട്രെയിനുകള്‍ പോകുന്നത്. വേഗതക്ക് ഈ റൂട്ടിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെങ്കിലും മലബാര്‍ മേഖലയിലേക്കും ഇത് ബാധിച്ചിട്ടുണ്ട്.
കണക്ഷന്‍ ട്രെയിന്‍ ലഭിക്കാത്തതും ദുരിതത്തിന് ആക്കം കൂട്ടി.
തെക്കന്‍ കേരളത്തില്‍ വരുന്ന ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ സമയം ക്രമീകരിക്കുന്നതുകൊണ്ടും യാത്രക്കാര്‍ക്ക് വിനയായി. സ്ഥിരം യാത്ര ചെയ്യുന്ന തൃശൂര്‍- കോഴിക്കോട്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ ട്രെയിനുകളിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ബസ്സുകളെ ആശ്രയിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."