ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞെന്നു ജ്യോതിഷി; യുവതിയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു
നെല്ലൂര്‍( ആന്ധ്രപ്രദേശ്) : ജനിക്കാന്‍ പോകുന്ന കുഞ്ഞ് പെണ്‍കുഞ്ഞാണെന്ന് ജ്യോതിഷി പറഞ്ഞതിനെ തുടര്‍ന്ന് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും ചേര്‍ന്ന് യുവതിയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചു.
ഒന്നരവയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ ഗിരിജ എന്ന ഇരുപത്തിയേഴുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്.
കഴിഞ്ഞ മാസമാണ് ജ്യോതിഷി ഗിരിജയ്ക്ക് ജനിക്കാന്‍ പോകുന്ന രണ്ടാമത്തെ കുഞ്ഞും പെണ്‍കുഞ്ഞാണെന്നു പറഞ്ഞത്. ഇതിനെ തുടര്‍ന്ന് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും ഗിരിജയെ വധിക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് പൊലിസ് പറയുന്നു.
ഓഗസ്റ്റ് 19 നാണ് സംഭവം. എന്നാല്‍ പൊലിസ് അറിയുന്നത് 26 നാണ്.
കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗിരിജ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്ത് ആസിഡാണ് ഗിരിജയുടെ ദേഹത്ത് ഒഴിച്ചതെന്നും ആസിഡ് എവിടെനിന്നു കിട്ടിയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. ആസിഡുകള്‍ പൊതുമാര്‍ക്കറ്റില്‍ വില്‍ക്കുന്നത് സുപ്രിംകോടതി നിരോധിച്ചിട്ടുണ്ട്്.
ഗിരിജയുടെ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അമ്മായിയമ്മയ്ക്കും ഭര്‍തൃസഹോദരിക്കും എതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ ജനിച്ച ഉടനെ കൊല്ലുന്നതിനു പേരുകേട്ട സ്ഥലമായ നെല്ലുരില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 939 പെണ്‍കുട്ടികള്‍ എന്നതാണ് അനുപാതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."