HOME
DETAILS

ഇസ്‌റാഈല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പാര്‍ലമെന്റില്‍ നിന്ന് രാജിവച്ചു

  
Farzana
January 02 2025 | 05:01 AM

Former Defense Minister Yoav Gallant Resigns from Israeli Parliament Amid Political Tensions

ജറൂസലം: ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ നിന്ന് രാജിവച്ച് മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ബുധനാഴ്ചയാണ് ഗാലന്റി രാജി സമര്‍പ്പിച്ചത്. നെസറ്റ് സ്പീക്കര്‍ ആമിര്‍ ഒഹാനക്ക് ഗാലന്റ് രാജിക്കത്ത് നല്‍കി. 

യുദ്ധക്കളത്തിലെന്നപോലെ, പൊതുസേവനത്തിലും  ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങള്‍ നിര്‍ത്തുകയും സാഹചര്യം വിലയിരുത്തുകയും പ്രവര്‍ത്തനത്തിന്റെ ദിശ തിരഞ്ഞെടുക്കുകയും ചെയ്യേണ്ട നിമിഷങ്ങളുണ്ട്- രാജിക്കത്ത് നല്‍കിയ ശേഷം ഗാലന്റ് പ്രതികരിച്ചു. 

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പലപ്പോഴും സ്വതന്ത്ര നിലപാട് സ്വീകരിച്ചിരുന്നയാളാണ് ഗാലന്റ്. 2024 നവംബറില്‍ ഗാലന്റിനെ സര്‍ക്കാരില്‍ നിന്നും പുറത്താക്കിയിരുന്നു. പക്ഷേ നെസറ്റിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായി സ്ഥാനം നിലനിര്‍ത്തിയിരുന്നു.

പലപ്പോഴും ഗാലന്റ് നെതന്യാഹുവിനോടും തീവ്ര വലതുപക്ഷ, മത പാര്‍ട്ടികളുടെ സഖ്യകക്ഷികളുമായും വിവിധ വിഷയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഇളവുകള്‍ അനുവദിച്ചത് ഉള്‍പ്പെടെ ഗാലന്റിന്റെ നിലപാടുകള്‍ വിവാദമായിരുന്നു.

2022 അവസാനം ഗവണ്‍മെന്റ് അധികാരമേറ്റതു മുതല്‍ തന്നെ നെതന്യാഹുവും ഗാലന്റും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പിന്നീട് 2023 മാര്‍ച്ചില്‍, സുപ്രിം കോടതിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതാണ് നെതന്യാഹുമായി ഗാലന്റിന്റെ അകല്‍ച്ച വര്‍ധിപ്പിച്ചത്. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഗാലന്റിനും നെതന്യാഹുവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

 

Yoav Gallant, the former Israeli Defense Minister, has resigned from the Knesset, submitting his resignation letter to Knesset Speaker Amir Ohana on Wednesday. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago