HOME
DETAILS

ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ റദ്ദാക്കണം, വീണ്ടും നടത്തണം'; അനിശ്ചിതകാല നിരാഹാര സമരവുമായി പ്രശാന്ത് കിഷോർ

  
January 02 2025 | 16:01 PM

Bihar Public Service Commission Examination should be canceled and re-conducted Prashant Kishore with indefinite hunger strike

പട്ന:ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബിപിഎസ്‌സി) കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൻ സൂരജ് സ്ഥാപകൻ പ്രശാന്ത് കിഷോർ മരണം വരെ നിരാഹാര സമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ നടത്തണം എന്നിവയാണ് പ്രശാന്ത് കിഷോറിന്റെ ആവശ്യങ്ങൾ.ചോദ്യപേപ്പർ ചോർച്ച ആരോപിച്ചാണ് പ്രതിഷേധം.  

ഡിസംബർ 13ന് നടന്ന ബിപിഎസ്‌സി പ്രിലിമിനറി പരീക്ഷയിൽ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം ഉന്നയിച്ചിരുന്നു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയോളമായി ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിലാണ്. അതിനിടെയാണ് പ്രശാന്ത് കിഷോർ ഐക്യദാർഢ്യവുമായെത്തിയത്.  പട്നയിലെ ഗാന്ധി മൈതാനത്താണ് പ്രശാന്ത് കിഷോർ നിരാഹാര സമരമിരിക്കുന്നത്.

പരീക്ഷ റദ്ദാക്കണമെന്ന് പ്രശാന്ത് കിഷോർ നേരത്തെ ബിഹാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ കാണാൻ പോലും മുഖ്യമന്ത്രി നിതീഷ് കുമാർ തയ്യാറായില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. സർക്കാർ വിദ്യാർത്ഥികളെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ ഉന്നത തല അന്വേഷണം നടത്തണമെന്നും പ്രശാന്ത് കിഷോർ ആവശ്യമുന്നയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

Cricket
  •  6 days ago
No Image

പ്രതീക്ഷ തെറ്റിച്ച് സ്വര്‍ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന്‍ സാധ്യതയുണ്ടോ..വ്യാപാരികള്‍ പറയുന്നതിങ്ങനെ

Business
  •  6 days ago
No Image

മുസ്‌ലിംകള്‍ക്കെതിരെ വിഷം തുപ്പിയ സിപിഎം നേതാവ് എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്

Kerala
  •  6 days ago
No Image

ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

International
  •  6 days ago
No Image

തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം

Cricket
  •  6 days ago
No Image

അനധികൃതമായി 12 പേര്‍ക്ക് ജോലി നല്‍കി; ഒടുവില്‍ പണി കൊടുത്തവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി

uae
  •  6 days ago
No Image

ആകാശനാളുകളോട് യാത്ര പറഞ്ഞ് സുനിത; ഡ്രാഗണ്‍ പേടകം അണ്‍ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്

Science
  •  6 days ago
No Image

ടെസ്‌ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്‌ലക്ക് തിരിച്ചടി 

auto-mobile
  •  6 days ago
No Image

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാ​ഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Weather
  •  6 days ago
No Image

പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍

International
  •  6 days ago