HOME
DETAILS

കുവൈത്തില്‍ നിന്നു രക്ഷപ്പെട്ട കൊടും കുറ്റവാളി ഇറാഖില്‍ അറസ്റ്റില്‍; കുവൈത്തിനു കൈമാറി

  
Shaheer
January 04 2025 | 06:01 AM

Heinous criminal who escaped from Kuwait arrested in Iraq Handed over to Kuwait

കുവൈത്ത് സിറ്റി: ഇറാഖില്‍ പിടിയിലായ, കുവൈത്ത് കൊടും കുറ്റവാളിയായി പ്രഖ്യാപിച്ച സല്‍മാന്‍ അല്‍ ഖാലിദിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ കുവൈത്തില്‍ എത്തിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 11 ക്രിമിനല്‍ കേസുകളില്‍ കോടതി ശിക്ഷിച്ച ഇയാള്‍ രാജ്യത്തു നിന്ന് രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കുവൈത്ത് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.

2023 ഡിസംബര്‍ 4നു കുവൈത്തില്‍ നിന്നു രക്ഷപ്പെട്ട പ്രതിയ്ക്കു വേണ്ടി എല്ലാ രാജ്യങ്ങളിലേക്കും ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് അയച്ചിരുന്നു. പ്രതി ഇറാഖില്‍ ഉണ്ടെന്ന് മനസ്സിലായതോടെ ഇറാഖിലെ അധികൃതരുമായി സഹകരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുള്‍ അമീര്‍ അല്‍ ഷമ്മാരി, ബസ ഗവര്‍ണര്‍ അസദ് അല്‍ഇദാനി, ഇറാഖി സുരക്ഷാ സേന, ജുഡീഷ്യറി എന്നിവരുള്‍പ്പെടെയുള്ളവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിനും സഹകരണത്തിനും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദി പറഞ്ഞു.

Heinous criminal who escaped from Kuwait arrested in Iraq; Handed over to Kuwait


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  41 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago